പുസ്തത്തിൽ നിന്നു സിനിമയിലേയ്ക്ക് ഒരുപാട് ദൂരം ഉണ്ട് :ബ്ലെസി
കൊച്ചി : പുസ്തകത്തിൽ നിന്നു സിനിമയിലേയ്ക്ക് ഒരുപാടു ദൂരം ഉണ്ടെന്നു സംവിധായകൻ ബ്ലെസി.കൊച്ചി അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പങ്കെടുക്കവേ തന്റെ പുതിയ സിനിമ ആടുജീവിതത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഒരു നോവൽ സിനിമയാകുമ്പോൾ വായനക്കാരന്റെ ഭാവനയിലെ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ എളുപ്പമല്ല. പുസ്തകത്തിനു ലഭിച്ച സ്വീകാര്യത സിനിമയ്ക്ക് ലഭിക്കുമോ എന്നത് ചിന്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ചലച്ചിത്ര മേളയിലൂടെയാണ് സിനിമജീവിതം ആരംഭിച്ചത്.80 കളിൽ തുടങ്ങി ഫിലിം സൊസൈറ്റിയിൽ അംഗമായിരുന്നു. വലിയ സാംസ്കാരിക വിനിമയങ്ങൾ ആണ് മേളയിൽ നടക്കുന്നത്. സിനിമ കാണാനും സിനിമയിലെ അണിയറക്കാരുമായുള്ള സംവാദങ്ങളും മേള പ്രദാനം ചെയ്യുന്നു.
ചെണ്ടമേളം വീട്ടിൽ ഇരുന്നു ഓൺലൈനിൽ കാണുമ്പോൾ നഷ്ടപ്പെടുന്ന ആരവം ആണ് ഓൺലൈനിൽ സിനിമ കാണുമ്പോൾ നഷ്ടപ്പെടുന്നത്. എന്നാൽ ടെക്നോളജി യുടെ വികസനത്തെ അവഗണിക്കാൻ സാധ്യമല്ലെന്നും ബ്ലെസി കൂട്ടിച്ചേർത്തു.
- Log in to post comments