Skip to main content

മേളയിൽ ആശാന്റെ കവിതയുടെ അലയൊലി

മഹാകവി കുമാരനാശാന്റെ കവിത കേട്ടു വളർന്ന മലയാളി മനസുകൾക്ക് കുളിരു പകർന്ന് 

മേളയുടെ നാലാം ദിനത്തിൽ സവിത തീയേറ്ററിൽ കവിതയുടെ അലയൊലികൾ നിറഞ്ഞു. മലയാള സാഹിത്യത്തിലെ മഹാരഥന് പ്രണാമം അർപ്പിച്ചുകൊണ്ട് മേള അനുഗ്രഹീതമായി.

 

കെ. പി. കുമാരൻ സംവിധാനം ചെയ്ത ഗ്രാമവൃക്ഷത്തിലെ കുയിൽ എന്ന ചിത്രം ആശാൻ കവിതകളെ സ്നേഹിക്കുന്നവരെ അഭിസംബോധന ചെയ്യുന്നതായി.ആശാന്റെ കാവ്യ യാത്രയും ജീവിതവും വരച്ചു കാണിക്കുവാനുള്ള സംവിധായകന്റെ ശ്രമം മലയാളി നെഞ്ചിലേറ്റിയ പ്രണയഗായകന്റെ കവിതകളോടും നീതി പുലർത്തി.ആശാന്റെ ജീവിതവും രാഷ്ട്രീയവും ഒരുപോലെ കലർന്നിരിക്കുന്ന ദുരവസ്ഥ,chandaalabhikshuki, ചിന്താവിഷ്ടയായ സീത, കരുണ എന്നിവ ചിത്രത്തിനു വേണ്ടി ഉപയോഗിച്ചിട്ടുണ്ട്.ആശാന്റെ കവിതയിൽ അനുഭവവേദ്യമാവുന്ന സൗന്ദര്യം തന്നെ ചിത്രത്തിലും കാഴ്ചക്കാരന് പ്രദാനം ചെയ്യാൻ ശ്രമിച്ചിരിക്കുന്നു.കവിതകളിലെ മുഖ്യ സാന്നിധ്യമായ ജലാശയങ്ങൾ സിനിമയിലും കാഴ്ചയ്ക്കൊപ്പമുണ്ട്.

 

കേരളത്തിലെ ജാതിവ്യവസ്ഥയോട് തന്റെ കലാസൃഷ്ടികളിലൂടെ ആദ്യമായി കലഹിച്ച മഹാകവിയുടെ ജീവിതത്തെ കാണിക്കുന്ന സിനിമ മേള മുന്നോട്ടു വെയ്ക്കുന്ന രാഷ്ട്രീയത്തെ ഉയർത്തിപ്പിടിക്കുന്നുണ്ട് 

 

താരസാന്നിധ്യം ഇല്ലാത്ത സിനിമയിൽ ജെ. ശ്രീവത്സൻ മേനോൻ ആണ് കുമാരനാശാന് രൂപവും ഭാവവും നൽകിയിരിക്കുന്നത്.മാധ്യമ പ്രവർത്തകൻ പ്രമോദ് രാമൻ മുഖ്യവേഷത്തിൽ ഉണ്ട്.

 

എം. ശാന്തമ്മ പിള്ള നിർമിച്ച സിനിമയുടെ രചനയും കെ. പി കുമാരൻ നിർവഹിച്ചിരിക്കുന്നു.കെ. ജി. ജയൻ ശബ്ദലങ്കാരവും ടി. കൃഷ്ണനുണ്ണി സംഗീതവും നിർവഹിച്ച സിനിമയുടെ ക്യാമറ സന്തോഷ്‌ രാമൻ ആണ്.കുമാരനാശാനെ കുറിച്ചുള്ള ആദ്യത്തെ ഫീച്ചർ ഫിലിം ആണ് ഗ്രാമവൃക്ഷത്തിലെ കുയിൽ.

date