Skip to main content

ഹ്രസ്വചിത്ര മത്സരം 

 

ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ (ആരോഗ്യം) ആഭിമുഖ്യത്തില്‍ 'പുകയിലയും യുവാക്കളും' എന്ന വിഷയത്തെ ആസ്പദമാക്കി 'ഹ്രസ്വചിത്ര മത്സരം' സംഘടിപ്പിക്കുന്നു. ഒന്ന്, രണ്ട്, മൂന്ന് എന്നീ സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 25000, 15000, 10000 രൂപ വീതം കാഷ് അവാര്‍ഡ് നല്‍കുന്നതാണ്. കൂടാതെ രണ്ടു പേര്‍ക്ക്
5000 രൂപ വീതം പ്രോത്സാഹന സമ്മാനവും നല്‍കുന്നതാണ്. സമയദൈര്‍ഘ്യം പരമാവധി മൂന്ന് മിനിറ്റാണ്. പങ്കെടുക്കുന്നവര്‍ 05.03.2021, വൈകീട്ട് 5.00 മണിയ്ക്ക്
മുന്‍പായി ഹ്രസ്വചിത്രത്തിന്റെ രണ്ട് പകര്‍പ്പുകള്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) എത്തിക്കേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കായി വിളിക്കുക (സമയം - 10.00 a.m to 5.00 p.m ) Ph : - 8078181002, 9946211528, 9447919179.

date