Skip to main content

ഡോ. അംബേദ്കര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിം ഉദ്ഘാടനം ചെയ്തു 

 

 

എസ് എസ് കെ 201920 വര്‍ഷത്തെ ഫണ്ടുപയോഗിച്ച് കോടോം ഡോ. അംബേദ്കര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മ്മിച്ച കെട്ടിടം റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. കോടോംബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ പി അധ്യക്ഷയായി. പരപ്പ ബ്ലോക്ക് പഞ്ചായത്തംഗം ശ്രീലത പി വി, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം കോ ഓര്‍ഡിനേറ്റര്‍ ദിലീപ് കുമാര്‍ പി, കാസര്‍കോട് ഡി പി ഒ രവീന്ദ്രന്‍ പി, ഹോസ്ദുര്‍ഗ് എ ഇ ഒ ജയരാജ് പി വി, കോടോംബേളൂര്‍ പഞ്ചായത്തംഗങ്ങളായ കുഞ്ഞികൃ്ഷണന്‍ പി, ബിന്ദു കൃഷ്ണന്‍, പി ടി എ പ്രസിഡന്റ് ഗണേഷന്‍ എം, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ ടി കോരന്‍, ടി കൃഷ്ണന്‍, മധസൂദനന്‍ ബാലൂര്‍, പി ഭരതന്‍, എ സി മാത്യു, ടി ബാബു, മുന്‍ പി ടി എ പ്രസിഡന്റ് കെ വി കേളു, സ്റ്റാഫ് സെക്രട്ടറി ജാന്‍സി കുര്യന്‍ എന്നിവര്‍ സംബന്ധിച്ചു. എസ് എസ് കെ ജില്ലാ പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ സജിത്ത് കെ വി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രിന്‍സിപ്പല്‍ ഗീതാകുമാരി അമ്മ എസ് സ്വാഗതവും പ്രഥമാധ്യാപിക സനിത ഇ നന്ദിയും പറഞ്ഞു

 

date