Skip to main content

ജോബ് ഫെയര്‍ 22 ന്

 

വ്യാവസായിക പരിശീലന വകുപ്പിന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 22 ന് മലമ്പുഴ ഐ.ടി.ഐയില്‍ ജോബ് ഫെയര്‍ സ്‌പെക്ട്രം 2021 വി.എസ് അച്യുതാനന്ദന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് കെ.ബിനുമോള്‍ അധ്യക്ഷയാകും. നൂറോളം സ്ഥാപനങ്ങള്‍ ജോബ് ഫെയറില്‍ പങ്കെടുക്കുന്നുണ്ട്. വിവിധ ഐ.ടി.ഐ (സര്‍ക്കാര്‍, സ്വകാര്യ) കളില്‍ നിന്ന്  എന്‍.ടി.സി/എസ്.ടി.സി/ എന്‍.എ.സി. പാസായ ഉദ്യോഗാര്‍ത്ഥികള്‍ക്ക്  www.spectrumjobs.org യില്‍ രജിസ്റ്റര്‍ ചെയ്യാം. മലമ്പുഴ ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ സി.രതീശന്‍, മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവന്‍, വ്യാവസായിക പരിശീലന വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കെ.പി. ശിവശങ്കരന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പി.എം.യുവ സംരഭകത്വ വികസന പരിശീലന പരിപാടിയില്‍ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയ 92 ട്രെയിനികള്‍ക്കും രണ്ട് പരിശീലകര്‍ക്കുമുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിക്കും. ഉദ്യോഗാര്‍ത്ഥികള്‍ രാവിലെ 9 ന് മലമ്പുഴ ഗവ. ഐ.ടി.യില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

date