പാരമ്പര്യേതര ട്രസ്റ്റി നിയമനം
ഒറ്റപ്പാലം താലൂക്കിലെ വാണിയംകുളം ത്രാങ്ങാലി മേതൃകോവില്‍, ചെറുകോട് മഹാദേവപ്പന്തല് എന്നിവിടങ്ങളില്‍ ട്രസ്റ്റിമാരെ നിയമിക്കുന്നു. താത്പ്പര്യമുള്ള ഹിന്ദുമത വിശ്വാസികള്‍ ഫെബ്രുവരി 27ന് വൈകിട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാഫോറം പാലക്കാട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും ഒറ്റപ്പാലം ഡിവിഷന് ഇന്‍സ്പെക്ടറുടെ ഓഫീസിലും www.malabardevaswom.kerala.gov.in ലും ലഭിക്കും.
പാലക്കാട് താലൂക്കിലെ കോങ്ങാട് തൃപ്പലമുണ്ട ക്ഷേത്രത്തില്‍ ട്രസ്റ്റി നിയമനം നടത്തുന്നു. താത്പ്പര്യമുള്ള ഹിന്ദുമത വിശ്വാസികള്‍ ഫെബ്രുവരി 27 ന് വൈകിട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാഫോറം പാലക്കാട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും www.malabardevaswom.kerala.gov.in ലും ലഭിക്കും.
- Log in to post comments