പാലക്കാട് ജില്ലയില്‍ ഇന്ന് 193 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 164 പേര്‍ക്ക് രോഗമുക്തി
പാലക്കാട് ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 20) 193 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 111 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 74 പേര്, ഇതര സംസ്ഥാനത്ത് നിന്നും വിദേശത്തുനിന്നുമായി വന്ന 8 പേര് എന്നിവര്‍ ഉള്‍പ്പെടും. 164 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
അഗളി സ്വദേശികൾ 20 പേർ
പാലക്കാട് സ്വദേശികൾ - 14 പേർ
വിളയൂർ സ്വദേശികൾ - 12 പേർ
ഒറ്റപ്പാലം സ്വദേശികൾ -10 പേർ
പട്ടാമ്പി സ്വദേശികൾ - 9 പേർ
പിരായിരി, മണ്ണൂർ സ്വദേശികൾ - 7 പേർ വീതം
മുതുതല, അയിലൂർ സ്വദേശികൾ - 6 പേർ വീതം
കൊടുവായൂർ, മരുതറോഡ്, ആനക്കര, ആലത്തൂർ, അകത്തേത്തറ സ്വദേശികൾ - 5 പേർ വീതം
കടമ്പഴിപ്പുറം, തൃത്താല, മണ്ണാർക്കാട്,കാവശ്ശേരി, പരുതൂർ, കൊഴിഞ്ഞാമ്പാറ, തരൂർ, അമ്പലപ്പാറ, ചിറ്റൂർ തത്തമംഗലം നഗരസഭ സ്വദേശികൾ - 3 പേർ വീതം
അനങ്ങനടി, തച്ചനാട്ടുകര, പുതുശ്ശേരി, കുഴൽമന്ദം, വാണിയംകുളം, നല്ലേപ്പിള്ളി, പെരുവമ്പ്, ഓങ്ങല്ലൂർ, കാരാകുറുശ്ശി, കപ്പൂർ, തിരുമിറ്റക്കോട്, പറളി, ലക്കിടി-പേരൂർ, എലപ്പുള്ളി സ്വദേശികൾ - 2 പേർ വീതം
കൊടുമ്പ്, നെന്മാറ, വണ്ടാഴി, ചെർപ്പുളശ്ശേരി, കോട്ടോപ്പാടം, മുണ്ടൂർ, വടകരപ്പതി, പെരിങ്ങോട്ടുകുറിശ്ശി, ശ്രീകൃഷ്ണപുരം, കൊല്ലങ്കോട്, തച്ചമ്പാറ, കണ്ണാടി, തേങ്കുറിശ്ശി, പുതുനഗരം, അലനല്ലൂർ, പുതുപ്പരിയാരം, വടക്കഞ്ചേരി, മങ്കര, കേരളശ്ശേരി, ഷോർണൂർ, മാത്തൂർ, മേലാർകോട് സ്വദേശികൾ - ഒരാൾ വീതം
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 2526 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കൊല്ലം, കോട്ടയം, പത്തനംതിട്ട, വയനാട് ജില്ലകളിലും, 4 പേർ ആലപ്പുഴ, കാസർഗോഡ് ജില്ലകളിലും 6 പേർ തിരുവനന്തപുരം, 10 പേര് കോഴിക്കോട്, 37 പേർ തൃശ്ശൂര്‍, 19 പേർ എറണാകുളം ജില്ലകളിലും, 39 പേര് മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.
- Log in to post comments