Skip to main content
ഉത്സവം 2021:രാപ്പാടി ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ ഉദ്ഘാടനം ചെയ്യുന്നു

ഉത്സവം 2021 ; ജില്ലയിൽ തുടക്കമായി 

 

തനത് കലാരൂപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി   ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംസ്ഥാന വിനോദ സഞ്ചാര വകുപ്പ്, പാലക്കാട് ഒ. വി വിജയന്‍ സ്മാരക സമിതി എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 'ഉത്സവം 2021' രാപ്പാടി ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ തുടക്കമായി. രാപ്പാടി ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം, ശ്രീകൃഷ്ണപുരം ബാപ്പുജി ചില്‍ഡ്രന്‍സ് പാര്‍ക്ക്, തസ്രാക്ക് ഒ.വി വിജയന്‍ സ്മാരകം എന്നിവിടങ്ങളിലായി ഫെബ്രുവരി  26 വരെ വൈകിട്ട് ആറ് മുതല്‍ വിവിധ കലാ പരിപാടികളോടെയാണ് 'ഉത്സവം 2021' സംഘടിപ്പിക്കുന്നത്. രാപ്പാടി ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ ഉദ്ഘാടനം ചെയ്തു. 
പരിപാടിയില്‍  തോല്‍പ്പാവക്കൂത്ത് ആചാര്യന്‍ പത്മശ്രീ രാമചന്ദ്ര പുലവരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആദരിച്ചു.   ഡി.ടി.പി.സി സെക്രട്ടറി 
കെ.ജി അജേഷ്  സംസാരിച്ചു.

 ഉത്സവം 2021:വേദിയും കലാപരിപാടികളും 

തീയതി, കലാരൂപം, ആര്‍ട്ടിസ്റ്റ് എന്നിവ ക്രമത്തില്‍

  രാപ്പാടി ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം  

ഫെബ്രുവരി 21- മാരിയാട്ടം- കെ. കുമാരന്‍

ഫെബ്രുവരി 21- കഥാപ്രസംഗം- വെണ്മണി രാജു

 ബാപ്പുജി ചില്‍ഡ്രന്‍സ് പാര്‍ക്ക്,  ശ്രീകൃഷ്ണപുരം 

ഫെബ്രുവരി 21- വേലകളി- ഗോത്രകല ഇന്റര്‍നാഷണല്‍ പടയണി ഫൗണ്ടേഷന്‍

ഫെബ്രുവരി 21- പാഠകം- കലാമണ്ഡലം ഉണ്ണികൃഷ്ണന്‍ നമ്പ്യാര്‍
 

date