Skip to main content

അതിരപ്പിള്ളി യാത്രി നിവാസിന് അഞ്ചു കോടി 

 

ടൂറിസം വകുപ്പിന്റെ അതിരപ്പിള്ളിയിലെ യാത്രി നിവാസില്‍ രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ബി ഡി ദേവസ്സി എം എല്‍ എ  അറിയിച്ചു. 50 മുറികളോടെ അഞ്ചു നിലകളിലായി 25000 സ്‌ക്വയര്‍ ഫീറ്റിലാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. ഒന്നാംഘട്ട നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചുവരുന്നു.
കെട്ടിട സമുച്ചയത്തിലും പ്രദേശത്തുമായി കോണ്‍ക്രീറ്റ് റോഡ്, ഓപ്പണ്‍ ജിംനേഷ്യം, കളിസ്ഥലം, ഡ്രൈനേജ് സൗകര്യങ്ങള്‍, റാമ്പുകള്‍, മൂന്നു ലിഫ്റ്റുകള്‍, സോളാര്‍ പാനലുകള്‍, ഇരുപത് ടോയ്ലറ്റുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തും.
അതിരപ്പിള്ളിയില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് താമസിക്കാനായി ടൂറിസം വകുപ്പ് കെടിഡിസിയുടെ ഉടമസ്ഥതയിലാണ് യാത്രി നിവാസ് നിര്‍മിക്കുന്നത്.

date