Skip to main content

കുന്നംകുളം മണ്ഡലത്തില്‍ 5 റോഡുകളുടെ നിര്‍മാണോദ്ഘാടനം ഇന്ന് (ഫെബ്രു. 23) 

 

കുന്നംകുളം നിയോജക മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന 4 റോഡുകളുടെയും നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന ഒരു റോഡിന്റെയും നിര്‍മാണോദ്ഘാടനം ഇന്ന് (ഫെബ്രു. 23) നടക്കും. തദ്ദേശ സ്വയം ഭരണ വകുപ്പു മന്ത്രി എ സി മൊയ്തീന്‍ എല്ലായിടത്തും ഉദ്ഘാടനങ്ങള്‍ നിര്‍വഹിക്കും. രാവിലെ 10ന് പോര്‍ക്കുളം ഗ്രാമപഞ്ചായത്തിലെ അകതിയൂര്‍ സെന്ററില്‍ പറേമ്പാടം - അകതിയൂര്‍ - കിടങ്ങൂര്‍ - മരത്തംകോട് റോഡിന്റെ ഉദ്ഘാടനം നടക്കും. 2 കോടി ചെലവിലാണ് റോഡ് നിര്‍മിക്കുന്നത്. 

11ന് ഒരു കോടി ചെലവില്‍ നിര്‍മിക്കുന്ന കടവല്ലൂര്‍ പഞ്ചായത്തിലെ കോടത്തുംകുണ്ട് - കൊരട്ടിക്കര - ഒറ്റപ്പിലാവ് റോഡിന്റെ നിര്‍മാണ ഉദ്ഘാടനവും നടക്കും. കൊരട്ടിക്കര അമ്പല പരിസരത്താണ് ചടങ്ങ്. 12 ന് കാട്ടകാമ്പാല്‍ പഞ്ചായത്തിലെ സ്രായില്‍ക്കടവ് റോഡിന്റെ നവീകരണ ഉദ്ഘാടനം കാട്ടകാമ്പാല്‍ വൈ എം സി എ ഹാളില്‍ നടക്കും. 75 ലക്ഷം ചെലവിലാണ് റോഡ് നവീകരണം. വൈകീട്ട് മൂന്നിന് ഒരു കോടി ചെലവഴിച്ചുള്ള പന്തല്ലൂര്‍ - പഴുന്നാന- മാന്തോപ്പ് റോഡിന്റെ നിര്‍മാണോദ്ഘാടനവും നടക്കും. മാന്തോപ്പ് പരിസരത്താണ് ഉദ്ഘാടനം. 4.30 ന് നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന നീണ്ടൂര്‍ - വെള്ളത്തേരി- ആദൂര്‍ റോഡിന്റെ നിര്‍മാണോദ്ഘാടനം നീണ്ടൂര്‍ സെന്ററില്‍ നടക്കും.

വിവിധയിടങ്ങളില്‍ ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി വില്യംസ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ കെ രാമകൃഷ്ണന്‍, പി ഐ രാജേന്ദ്രന്‍, മീന സാജന്‍, ഇ എസ് രേഷ്മ, ചിത്ര വിനോബാജി, ജില്ലാ പഞ്ചായത്തംഗങ്ങളായ എ വി വല്ലഭന്‍, ജലീല്‍ ആദൂര്‍, പത്മം വേണുഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date