Skip to main content

നിയമസഭാ തിരഞ്ഞെടുപ്പ് -  വീഡിയോ ചിത്രീകരണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു    

 

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍, തിരഞ്ഞെടുപ്പ് ജോലികള്‍ തുടങ്ങിയവ വീഡിയോ ചിത്രീകരണം നടത്തി പകര്‍പ്പ് ലഭ്യമാക്കുന്നതിന് വീഡിയോഗ്രാഫര്‍മാര്‍/ഫോട്ടോഗ്രാഫര്‍മാര്‍ എന്നിവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ചിത്രീകരണം തല്‍സമയം നടത്തിയത് സംബന്ധിച്ച തിയതി, സമയം എന്നിവ ചിത്രീകരണത്തില്‍ ഉള്‍ക്കൊള്ളിക്കണം, സി.ഡി, ഡി.വി.ഡി ഫോര്‍മാറ്റുകളില്‍ അതാത് ദിവസത്തെ വീഡിയോകള്‍ കൈമാറണം. ഏകദേശം 150 വീഡിയോ ക്യാമറകള്‍ വരെ പ്രതിദിനം ആവശ്യം വരുന്നതാണ്. ക്വട്ടേഷന്‍ തരുന്ന വ്യക്തി, സ്ഥാപനം എന്നിവര്‍ ജില്ലാ കലക്ടര്‍ മുമ്പാകെ വ്യവസ്ഥകള്‍ പാലിച്ച് കരാര്‍ ഒപ്പിട്ട് നല്‍കേണ്ടതാണ്. ടെന്‍ഡറിനൊപ്പം ഒരു ലക്ഷം രൂപയുടെ ഇ.എം.ഡി ജില്ലാ കലക്ടറുടെ പേരില്‍ ഡിമാന്റ് ഡ്രാഫ്റ്റായി സമര്‍പ്പിക്കേണ്ടതാണ്. (അംഗീകൃത ബാങ്കില്‍ നിന്നും) 

ടെന്‍ഡര്‍ ഫോം ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തില്‍ നിന്നും ഫെബ്രുവരി 25 ന് ഉച്ചക്ക് 2 മണിവരെ വിതരണം ചെയ്യും. ടെന്‍ഡറുകള്‍ സീല്‍ ചെയ്ത കവറില്‍ തിരഞ്ഞെടുപ്പ് ഓഫീസര്‍ ആന്റ്  ജില്ലാ കലക്ടര്‍, തൃശൂര്‍ എന്ന മേല്‍വിലാസത്തില്‍  ഫെബ്രുവരി 25 ന് നാലുമണിവരെ സമര്‍പ്പിക്കാം. അപേക്ഷയുടെ പുറത്ത് നിയമസഭാ തിരഞ്ഞെടുപ്പ് 2021 - വീഡിയോ ചിത്രീകരണത്തിനുള്ള ടെന്‍ഡര്‍ എന്ന് എഴുതിയിരിക്കണം.

date