Skip to main content

തളിക്കുളം വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ഇന്ന് (ഫെബ്രു 23)

 

തളിക്കുളം വില്ലേജ് ഓഫീസിനായി നിര്‍മ്മിച്ച ഇരുനില കെട്ടിടം ചൊവ്വാഴ്ച നാടിന് സമര്‍പ്പിക്കും. ഉച്ചയ്ക്ക് 12.30ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുമെന്ന് ഗീതാ ഗോപി എം എല്‍ എ, ചാവക്കാട് തഹസില്‍ദാര്‍ വി വി രാധാകൃഷ്ണന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നേരത്തെ വില്ലേജ് ഓഫീസ് സ്ഥിതി ചെയ്തിരുന്ന ദേശീയ പാതയ്ക്കരികിലെ ഏഴ് സെന്റ് സ്ഥലത്താണ് കൂടുതല്‍ സൗകര്യപ്രദമായ ഇരു നിലക്കെട്ടിടം നിര്‍മ്മിച്ചത്. ഇതിനായി അന്നത്തെ കെട്ടിടം പൊളിച്ചു മാറ്റിയിരുന്നു. 2018 - 19 ല്‍ 40 ലക്ഷം രൂപ ഇതിനായി വകയിരുത്തിയിരുന്നു. 1590.33 ച.അടി വിസ്തൃതിയില്‍ നിര്‍മ്മിതി കേന്ദ്രയാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി വൈ ഫൈ സംവിധാനവും അംഗപരിമിതര്‍ക്ക് ഓഫീസില്‍ പ്രവേശിക്കാന്‍ റാമ്പ് സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് എം എല്‍ എ അറിയിച്ചു. കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമായിരിക്കും ഉദ്ഘാടന ചടങ്ങില്‍ പ്രവേശനം. ഡെപ്യൂട്ടി തഹസില്‍ദാര്‍ ടി എ പ്രശാന്ത്, വില്ലേജ് ഓഫീസര്‍ ഇ ഡി ഗിരീഷ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

date