Skip to main content

തൊഴിലുറപ്പ് പദ്ധതിയിലൂടെ രണ്ടുകോടി തൊഴിലവസരങ്ങള്‍ കൂടി മാര്‍ച്ചില്‍ യാഥാര്‍ത്ഥമാകും: മന്ത്രി എ സി മൊയ്തീന്‍

 

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ കേരളത്തില്‍ രണ്ടുകോടി തൊഴിലവസരങ്ങള്‍കൂടി മാര്‍ച്ച് മാസത്തില്‍ യാഥാര്‍ത്ഥ്യമാകുമെന്ന് മന്ത്രി എ സി മൊയ്തീന്‍. കഴിഞ്ഞ മാസം വരെയുള്ള കണക്കുപ്രകാരം
സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ ലേബര്‍ ബഡ്ജറ്റ് മൂലം 8 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞുവെന്നും മന്ത്രി. തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെ കേരളത്തില്‍ ആദ്യമായി നിര്‍മ്മിക്കപ്പെട്ട ഉണ്ണികള്‍ക്കൊരു  ഊട്ടുപുര മതിലകം പാപ്പിനിവട്ടം ജി എല്‍ പി എസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

തൊഴിലവസരങ്ങളുടെ അനന്തസാധ്യതകളാണ് തൊഴിലുറപ്പ് പദ്ധതിയിലൂടെ പരിഹരിക്കപ്പെട്ടത്. പദ്ധതിയിലൂടെ നിരവധി ആസ്തികള്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞു. മാലിന്യ സംസ്‌കരണം, മൃഗസംരക്ഷണമേഖല, ക്ഷീരവികസനം തുടങ്ങി വിവിധ മേഖലകളില്‍ തൊഴിലുറപ്പ് പദ്ധതികള്‍ പ്രയോജനപ്പെട്ടു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ അധ്യക്ഷനായ ചടങ്ങില്‍ മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരിജ, മതിലകം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീര്‍, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ അബീദലി, ശ്രീനാരായണപുരം പഞ്ചായത്ത് പ്രസിഡന്റ് എം എസ് മോഹനന്‍, മതിലകം പഞ്ചായത്ത് സെക്രട്ടറി വിശ്വനാഥന്‍ ആശാരി, വിവിധ ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

...

date