Skip to main content

കൊല്ലം തുറമുഖം; മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗം വര്‍ക്ക്‌ഷോപ്പ്, സ്റ്റോര്‍, ക്രെയിന്‍ ഷെല്‍ട്ടര്‍ എന്നിവയുടെ ഉദ്ഘാടനം ഇന്ന്(ഫെബ്രുവരി 23)

കൊല്ലം തുറമുഖത്ത് പുതുതായി നിര്‍മിച്ച മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗം വര്‍ക്ക്‌ഷോപ്പ്, സ്റ്റോര്‍, ക്രെയിന്‍ ഷെല്‍ട്ടര്‍ എന്നിവയുടെ ഉദ്ഘാടനം ഇന്ന്(ഫെബ്രുവരി 23) ഉച്ചയ്ക്ക് 12 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിക്കും. കൊല്ലം തുറമുഖ പരിസരത്ത് നടക്കുന്ന പരിപാടിയില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനാകും. ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ മുഖ്യപ്രഭാഷണം നടത്തും. എം പി മാരായ എന്‍ കെ പ്രേമചന്ദ്രന്‍, കെ സോമപ്രസാദ്, എം എല്‍ എ മാരായ എം മുകേഷ്, എം നൗഷാദ്, മേയര്‍ പ്രസന്ന ഏണസ്റ്റ്, കേരള മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ വി ജെ മാത്യൂ, തുറമുഖ വകുപ്പ് സെക്രട്ടറി സഞ്ജയ് എം കൗള്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയല്‍, ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍, മുന്‍ മന്ത്രി പി കെ ഗുരുദാസന്‍, ചീഫ് എഞ്ചിനീയര്‍ ബി ടി വി കൃഷ്ണന്‍, കേരള മാരിടൈം ബോര്‍ഡ് മെമ്പര്‍ വി മണിലാല്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ടി പി സലിംകുമാര്‍, പ്രതിപക്ഷ നേതാവ് ജോര്‍ജ്ജ് ഡി കാട്ടില്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
    (പി.ആര്‍.കെ നമ്പര്‍.529/2021)

date