Skip to main content

ജില്ലാ പഞ്ചായത്ത് ബജറ്റ് നെല്‍കര്‍ഷകര്‍ക്കും ക്ഷീരകര്‍ഷകര്‍ക്കും സബ്‌സിഡി, പാര്‍പ്പിട നിര്‍മാണത്തിന് എട്ടു കോടി

സമൂഹത്തിന്റെ സര്‍വതലസ്പര്‍ശിയായ വികസനവും ക്ഷേമവും ലക്ഷ്യമാക്കി ഇടുക്കി ജില്ലാ പഞ്ചായത്തിന്റെ 2021-22 ബജറ്റ് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹന്‍കുമാര്‍ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ ബജറ്റ്  പ്രസിഡന്റിന് നല്‍കി വൈസ് പ്രസിഡന്റ് പ്രകാശനം  ചെയ്തു.
100.96 കോടി രൂപ വരവും 99. 94 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് 1.1 കോടി രൂപയുടെ നീക്കിയിരുപ്പ് പ്രതിപാദിക്കുന്നു. 4.49 കോടിയുടെ പ്രാരംഭ ബാക്കി കൂടി ചേര്‍ത്താണ് വരുമാനം കണക്കാക്കിയിരിക്കുന്നത്.
കാര്‍ഷിക ജില്ലയായ ഇടുക്കിയില്‍ നെല്‍കര്‍ഷകര്‍ക്ക് 25 ലക്ഷം രൂപയുടെ സബ്‌സിഡി ബജറ്റ് പ്രഖ്യാപിച്ചു. ജില്ലയില്‍ നെല്‍ക്കൃഷി വര്‍ധിപ്പിച്ചു കൊണ്ട് അരിയുടെ കാര്യത്തില്‍ സ്വയം പര്യാപ്തതയാണ് ലക്ഷ്യമിടുന്നത്. ഇതോടൊപ്പം ജില്ലയില്‍ പാലുത്പാദനം വര്‍ധിപ്പിക്കുന്നതിന് ക്ഷീര കര്‍ഷകര്‍ക്ക് 3.50 കോടിയുടെ സബ്‌സിഡിയും പ്രഖ്യാപിച്ചു.
ജില്ലയില്‍ തല ചായ്ക്കാന്‍ ഇടമില്ലാത്ത ഏതൊരാള്‍ക്കും പാര്‍പ്പിടം ലക്ഷ്യമാക്കുക എന്ന ലക്ഷ്യത്തോടെ എട്ടു കോടി രൂപ നീക്കിവച്ചു.

ബജറ്റ് ഒറ്റനോട്ടത്തില്‍:

നെല്‍ കര്‍ഷകര്‍ക്ക് സബ്‌സിഡി 25 ലക്ഷം
കരുതല്‍- പഴം സംസ്‌കരണ യൂണിറ്റ് - 1.10 കോടി
മൂന്നാറില്‍ ഗ്രീഷ്മം എന്ന പേരില്‍ പച്ചക്കറി ശീതികരണ യൂണിറ്റ് - 15 ലക്ഷം
മണ്ണ്, ജലസംരക്ഷണം -1.50 കോടി
ജലസേചനം- 1.25 കോടി
കൈത്താങ്ങ് -വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി അവര്‍ക്ക് സബ്‌സിഡി - 52 ലക്ഷം
ക്ഷീരകര്‍ഷകര്‍ക്ക് സബ്‌സിഡി - 3.50 കോടി
കാറ്റാടി വൈദ്യുതി പദ്ധതി - ഒരു കോടി
സോളാര്‍ പദ്ധതി - 50 ലക്ഷം
വിദ്യാഭ്യാസ മേഖലയില്‍ സ്‌കൂളുകളുടെ നവീകരണം - 4.50 കോടി
സര്‍വശിക്ഷാ അഭിയാന്‍ -35 ലക്ഷം
തൊഴിലധിഷ്ഠിത കോഴ്‌സുകളുടെ ഫാഷന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍-20 ലക്ഷം
ജില്ലാതല കലാകായിക മേളകള്‍- 6 ലക്ഷം
വിട്ടുകിട്ടിയ സ്ഥാപനങ്ങള്‍ക്ക് ഫര്‍ണിച്ചര്‍ - ഒരു കോടി
കമ്പ്യട്ടെര്‍ അനുബന്ധ ഉപകരണങ്ങള്‍ - 50 ലക്ഷം
സിവില്‍ സര്‍വീസ് ഉള്‍പ്പെടെ ഉന്നത വേദികളിലേക്ക് വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നതിനായി അക്കാദമിക് എക്‌സലന്‍സ് പദ്ധതി - 15 ലക്ഷം
എസ് എസ് എല്‍ സി വിദ്യാര്‍ഥികള്‍ക്ക് സായാഹ്ന ക്ലാസ് - 15 ലക്ഷം
സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ക്ക് -15 ലക്ഷം
വിവിധ ജില്ലാ ആശുപത്രികള്‍ക്ക് മരുന്ന് - 85 ലക്ഷം
ജില്ലാ ആശുപത്രികളുടെ അറ്റകുറ്റപ്പണി - ഒരു കോടി
പാലിയേറ്റീവ് ആശുപത്രി- 10 ലക്ഷം
ക്ഷേമ പ്രവര്‍ത്തനങ്ങള്‍:
മാതൃവന്ദനം -30 ലക്ഷം
സാമൂഹ്യ സുരക്ഷാ മിഷന്‍ - 5 ലക്ഷം
ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പ് - ഒരു കോടി
ശ്രവണവുമായി ബന്ധപ്പെട്ട് കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ചെയ്ത ആളുകള്‍ക്ക് തുടര്‍പ്രവര്‍ത്തനം - സമ്പൂര്‍ണ കേള്‍വി - 12.50 ലക്ഷം
എച്ച് ഐ വി ബാധിതര്‍ക്ക് പോഷകാഹാരം - 15 ലക്ഷം
മുതിര്‍ന്ന പൗരന്‍മാരുടെ ക്ഷേമം - 1.70 കോടി
ഡയാലിസ്- 1.50 കോടി
കാന്‍സര്‍ ബാധിതര്‍ക്കു കീമോതെറാപ്പി മരുന്ന് - 10 ലക്ഷം
കുഷ്ഠം, എലിപ്പനി ലാബ് പരിശോധന - 5 ലക്ഷം
പാറേമാവ് ആയുര്‍വേദ ആശുപത്രി സര്‍ജിക്കല്‍ തീയേറ്റര്‍ - 5 ലക്ഷം
സ്ത്രീകള്‍ക്കായി സഹയാത്രിക ഇലക്ട്രിക് ഓട്ടോ - 71.40 ലക്ഷം
പെഡല്‍ ബോട്ട് - 10 ലക്ഷം
വിവിധ ലൈബ്രറികള്‍ക്ക് ഫര്‍ണിച്ചര്‍, അടിസ്ഥാന സൗകര്യ വികസനം -10 ലക്ഷം
പട്ടികജാതി, പട്ടികവര്‍ഗ വികസനം:
ഉന്നതപഠന ധനസഹായം - 15 ലക്ഷം
മികച്ച വിദ്യാഭ്യാസം- 55 ലക്ഷം
പട്ടികവര്‍ഗ കോളനികളില്‍ സ്ത്രീകള്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കല്‍ (സുരക്ഷ)-5 ലക്ഷം
പട്ടികജാതി പട്ടികവര്‍ഗ കോളനികളിലെ കുടിവെള്ള പദ്ധതികള്‍- പുനരുത്ഥാരണം - ഒരു കോടി
ഗോത്രസാരഥി - 5 ലക്ഷം
വെളിച്ചം - ഊരുകൂട്ടവോളണ്ടിയര്‍മാര്‍ക്ക് -10 ലക്ഷം
മൊബൈല്‍ ആയുര്‍വേദ ക്ലിനിക് - 15 ലക്ഷം
കൊലുമ്പന്‍ സാംസ്‌കാരിക തീയേറ്റര്‍-50 ലക്ഷം
സഹയാത്രിക ഇലക്ട്രിക് ഓട്ടോ- 93.80 ലക്ഷം
വഴികാട്ടി-പിക് അപ് ഓട്ടോ-96 ലക്ഷം
അരങ്ങ് - കരകൗശല വസ്തുക്കളുടെ പ്രദര്‍ശനവും വില്പനയും ആദിവാസി കലാരൂപങ്ങളുടെ അവതരണം- 30 ലക്ഷം
സദ്ഭരണം:
ജീവനക്കാര്യം - 3.37 കോടി
ഭരണപരമായ ചെലവുകള്‍: 30.80 ലക്ഷം
വിവിധ നടത്തിപ്പുകളും സംരക്ഷണ ചെലവുകളും- 1.98 കോടി
പദ്ധതി വിലയിരുത്തല്‍ - 7 ലക്ഷം
വിട്ടുകിട്ടിയ സ്ഥാപനങ്ങളുടെ ദൈനംദിന ചെലവ് - ഒരു കോടി
പശ്ചാത്തല സൗകര്യം:
ജില്ലയിലെ ഗ്രാമീണ റോഡുകള്‍ക്ക് - 5.50 ലക്ഷം
റോഡ് പുനരുദ്ധാരണ പദ്ധതികള്‍ - 26.21 കോടി
കലുങ്ക്, പാലം, മറ്റ് അനുബന്ധ നിര്‍മിതികള്‍ -1 .60 കോടി
നടപ്പാതകള്‍ - 1 കോടി
കെട്ടിടങ്ങളുടെ നിര്‍മാണം- 2.50 കോടി
കുടിവെള്ള പദ്ധതികള്‍ക്കും നിലവിലുള്ളവയുടെ നവീകരണത്തിനും - 2 കോടി
ശുചിത്വം, മാലിന്യ സംസ്‌കരണം - 1 കോടി
ദാരിദ്ര്യ ലഘൂകരണവുമായി ബന്ധപ്പെട്ട് പാര്‍പ്പിട പദ്ധതി - 8 കോടി

ജില്ലാ പഞ്ചായത്ത് വികസന വിഭാഗ ബജറ്റില്‍ ഇടുക്കി ബസ് സ്റ്റാന്‍ഡിന് സമീപം ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മിക്കുന്നതിനായി ഒരു കോടി രൂപ വകയിരുത്തി.1.74 കോടി വരവും 1.30 കോടി ചെലവും 43.65 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് വികസന വിഭാഗം ബജറ്റ്.
ബജറ്റ് അവതരണത്തിനു ശേഷം നടന്ന ചര്‍ച്ചയ്ക്ക് മുതിര്‍ന്ന അംഗ പ്രൊഫ. എം.ജെ ജേക്കബ് തുടക്കമിട്ടു. അംഗങ്ങളായ രാരിച്ചന്‍ നീറണാംകുന്നേല്‍, ഇന്ദു സുധാകരന്‍, വി.എന്‍ മോഹനന്‍, സി വി സുനിത, ഷൈനി സജി, കെ ജി സത്യന്‍, അഡ്വ. എം ഭവ്യ എന്നിവരും  തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് നിര്‍ദ്ദേശങ്ങളും ഭേദഗതികളും സമര്‍പ്പിച്ചു. വൈസ് പ്രസിഡന്റ് മറുപടി പറഞ്ഞു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബി. സുനില്‍ കുമാര്‍ നടപടിക്രമങ്ങള്‍ വിശദീകരിച്ചു. ജില്ലാ പഞ്ചായത്തംഗം ഷൈനി സജി നന്ദി പറഞ്ഞു.

date