Skip to main content

വനിതാ സൈക്കിള്‍ ക്ലബ് ഉദ്ഘാടനവും സൈക്കിള്‍ വിതരണവും നടത്തി

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ആരോഗ്യ പ്രവര്‍ത്തനങ്ങളിലും പരിസ്ഥിതി പ്രവര്‍ത്തനങ്ങളിലും പെണ്‍കുട്ടികളെ പങ്കെടുപ്പിക്കുന്നതിന്റെ ഭാഗമായി വനിതാ സൈക്കിള്‍ ക്ലബ്ബുകള്‍ രൂപീകരിച്ചു. പരിപാടിയുടെ ഇടുക്കി ജില്ലാതല ഉദ്ഘാടനം തൊടുപുഴ സോക്കര്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ തൊടുപുഴ നഗരസഭ അധ്യക്ഷന്‍ സനീഷ് ജോര്‍ജ്  വനിതകള്‍ക്ക് സൈക്കിള്‍ വിതരണം ചെയ്തു നിര്‍വഹിച്ചു. ചടങ്ങില്‍ ജില്ലാ കോര്‍ഡിനേറ്റര്‍ വി. സിജിമോന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ വി എസ് ബിന്ദു സ്വാഗതം ആശംസിച്ചു. പി.എ സലിംകുട്ടി. കെ.കെ. ഷിംനാസ്, പി.കെ. രാജേന്ദ്രന്‍, ഷിജി ജെയിംസ്, സിജു, താജുദീന്‍, ടിജോ കുര്യാക്കോസ്, ജിതിന്‍ ജോണി, റോബിന്‍ തോമസ് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലയില്‍ നിന്നും തിരഞ്ഞെടുത്ത അഞ്ച് പെണ്‍കുട്ടികള്‍ക്കാണ് ചടങ്ങില്‍ സൈക്കിള്‍ വിതരണം ചെയ്തത്. തുടര്‍ന്ന്  ക്ലബ് അംഗങ്ങളുടെ നേതൃത്വത്തില്‍ റോഡ് ഷോയും സംഘടിപ്പിച്ചു.

date