പെട്രോളിയം ഡീലര്‍മാര്‍ക്കുള്ള പ്രവര്‍ത്തന മൂലധന വായ്പ പദ്ധതി
പട്ടികജാതി വിഭാഗത്തില്‍പെട്ട അംഗീകൃത പെട്രോളിയം ഡീലര്‍മാര്‍ക്ക് അവരുടെ നിലവിലെ പെട്രോള്‍ /ഡീസല്‍ വില്പന ശാലകള്‍ പ്രവര്‍ത്തന നിരതമാക്കുന്നതിനായി പ്രവര്‍ത്തന മൂലധന വായ്പ നല്കാന് പരിഗണിക്കുന്നതിനായി കേരളാ സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്പറേഷന് അപേക്ഷകള്‍ ക്ഷണിക്കുന്നു .
അപേക്ഷകന് പട്ടികജാതി വിഭാഗത്തില്‍പെട്ടയാളും , പൊതുമേഖലയിലുള്ള ഏതെങ്കിലും ഒരു പെട്രോളിയം കമ്പനിയുടെ അംഗീകൃത ഡീലര്‍ ആയിരിക്കേണ്ടതുമാണ്. അപേക്ഷകന് പ്രസ്തുത സംരംഭം നടത്തുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍, വിവിധ ലൈസന്‍സുകള്‍ ,ടാക്സ് ,രജിസ്ട്രേഷന് എന്നിവ ഉണ്ടായിരിക്കേണ്ടതാണ് .അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം 6 ലക്ഷം രൂപ കവിയരുത് .പ്രായം 60 കവിയാന്‍ പാടില്ല .അപേക്ഷകനോ,ഭാര്യയോ/ഭര്‍ത്താവോ കേന്ദ്ര/സംസ്ഥന സര്‍ക്കാര്‍ വകുപ്പുകളിലോ അനുബന്ധ സ്ഥാപനങ്ങളിലോ സ്ഥിരം ജോലിയുള്ളവരായിരിക്കരുത് .അപേക്ഷകന് വായ്പക്ക് ആവശ്യമായ വസ്തുജാമ്യം ഹാജരാക്കേണ്ടതാണ് .സ്വന്തം മേല്‍വിലാസം ,ഫോണ്‍ നമ്പര്‍,ജാതി,കുടുംബ വാര്‍ഷീക വരുമാനം , വയസ്സ് ,വിദ്യാഭ്യാസ യോഗ്യത , ഡീലര്‍ഷിപ്പ് ലഭിച്ച തീയതി ,ഡീലര്‍ഷിപ്പ് അഡ്രെസ്സ് ,ബന്ധപ്പെട്ട പെട്രോളിയം കമ്പനിയുടെ പേര് എന്നീ വിവരങ്ങള്‍ സഹിതം വെള്ളക്കടലാസില്‍ തയ്യാറാക്കിയ പ്രാഥമിക അപേക്ഷ 'മാനേജിങ് ഡയറക്ടര്‍ , സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്പറേഷന്,ടൗണ്‍ ഹാള്‍ റോഡ് തൃശൂര്‍- എന്ന വിലാസത്തില്‍ ഫെബ്രു വരി 25നകം ലഭിക്കത്തക്ക രീതിയില്‍ ലഭിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0487-22331064 .
- Log in to post comments