Skip to main content

തലശ്ശേരി അമ്മയും കുഞ്ഞും ആശുപത്രി രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും: മന്ത്രി കെ കെ ശൈലജ ടീച്ചര്‍

തലശ്ശേരി കണ്ടിക്കലില്‍ നിര്‍മിക്കുന്ന അമ്മയും കുഞ്ഞും ആശുപത്രി രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍. അമ്മയും കുഞ്ഞും ആശുപത്രിയുടെ പ്രവൃത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാ അത്യാധുനിക സൗകര്യങ്ങളോടും കൂടി ഏഴു നിലകളിലാണ് ആശുപത്രി നിര്‍മിക്കുകയെന്നും മന്ത്രി പറഞ്ഞു.  
കണ്ടിക്കലില്‍ 2.52 ഏക്കര്‍ സ്ഥലത്ത് കിഫ്ബി ഫണ്ടില്‍ നിന്നും 53.66 കോടി ആശുപത്രി കെട്ടിടം പണിയുക. മുന്‍ എംഎല്‍എ കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ ജനകീയമായി സമാഹരിച്ച 3.5 കോടി രൂപ ചെലവഴിച്ചാണ് ആശുപത്രിക്കായി സ്ഥലമേറ്റെടുത്തത്.
തലശ്ശേരി മുസിപ്പല്‍ കോളനി പരിസരത്ത് നടന്ന പരിപാടിയില്‍ എ എന്‍ ഷംസീര്‍ എം എല്‍ എ അധ്യക്ഷനായി. നഗരസഭാധ്യക്ഷ ജമുന റാണി ടീച്ചര്‍,  തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി പി അനിത, പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ ശൈലജ, പഞ്ചായത്ത് പ്രസിഡണ്ടുമാരായ എം പി ശ്രീഷ, എം കെ സെയ്ത്തു, സി കെ രമ്യ, സി കെ അശോകന്‍, കൗണ്‍സിലര്‍മാര്‍, ഡിപിഎം പി കെ അനില്‍ കുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date