Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 20-02-2021

നിരാമയ ഇന്‍ഷുറന്‍സ് പദ്ധതി;
ബോധവല്‍ക്കരണ ക്യാമ്പയിന്‍ 23ന് തളിപ്പറമ്പില്‍

നിരാമയ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഭാഗമായി സെറിബ്രല്‍ പാള്‍സി, ഓട്ടിസം, ബഹുവൈകല്യം, മാനസിക വെല്ലുവിളി എന്നിവ നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്കുള്ള ഏകദിന ബോധവല്‍ക്കരണ ക്യാമ്പയിനും പ്രദര്‍ശനവും ഫെബ്രുവരി 23 ന് രാവിലെ 10 മണിക്ക് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് മീറ്റിംഗ് ഹാളില്‍  നടക്കും.  പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന രക്ഷിതാക്കള്‍ ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെട്ട് മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 0497 2712255. കൊവിഡ് സാഹചര്യമായതിനാല്‍ കുട്ടികളെ പരിപാടിയില്‍ പങ്കെടുപ്പിക്കേണ്ടതില്ലെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു.

പട്ടയ കേസുകളുടെ വിചാരണ മാറ്റി

കൂത്തുപറമ്പ് ലാന്റ് ട്രിബ്യൂണലില്‍ ഫെബ്രുവരി 22, 23, 24 തീയതികളില്‍ നടത്താനിരുന്ന പട്ടയ കേസുകളുടെ വിചാരണ യഥാക്രമം മാര്‍ച്ച് 24, 25, 26 തീയതികളിലേക്ക് മ.റ്റിയതായി കൂത്തുപറമ്പ് എല്‍ ആര്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ അറിയിച്ചു.

പാരമ്പരേ്യതര ട്രസ്റ്റി  ഒഴിവ്

കണ്ണൂര്‍ താലൂക്കിലെ കണ്ണപുരം വില്ലേജിെല പുളിത്തറമ്മല്‍ ഭഗവതി ക്ഷേത്രം,  പാണപ്പുഴ വില്ലേജിലെ തൃക്കുറ്റേരി കൈലാസനാഥ ക്ഷേത്രം, ഏര്യം വേട്ടക്കൊരുമകന്‍ ക്ഷേത്രം, കടന്നപ്പള്ളി വില്ലേജിലെ കോക്കോട്ട് ശ്രീകൃഷ്ണ ക്ഷേത്രം,  ചെറുകുന്ന് വില്ലേജിലെ  കവിണിശ്ശേരി സോമേശ്വരി ക്ഷേത്രം, വേങ്കില്‍ ചേരിക്കല്‍ ഭഗവതി ക്ഷേത്രം,  ചെമ്പിലോട് വില്ലേജിലെ കുനിത്തല മഹാവിഷ്ണു ക്ഷേത്രം, ചെറുതാഴം വില്ലേജിലെ പുത്തരിക്കാവ് ഭഗവതി ക്ഷേത്രം, പാപ്പിനിശ്ശേരി വില്ലേജിലെ പാപ്പിനിശ്ശേരി ശിവ ക്ഷേത്രം, കണ്ണാടിപ്പറമ്പ് വില്ലേജിലെ കണ്ണാടിപ്പറമ്പ് ധര്‍മ്മശാസ്താ ക്ഷേത്രം എന്നിവിടങ്ങളില്‍ പാരമ്പരേ്യതര ട്രസ്റ്റിമാരായി നിയമിക്കുന്നതിന് താല്‍പര്യമുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  അപേക്ഷാ ഫോറം മലബാര്‍ ദേവസ്വം ബോര്‍ഡ് തലശ്ശേരി ഡിവിഷന്‍ അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും  malabardevaswom.kerala.gov.in ലും ലഭിക്കും.  പൂരിപ്പിച്ച അപേക്ഷ മാര്‍ച്ച് 15 ന് വൈകിട്ട് അഞ്ച് മണിക്കകം മലബാര്‍ ദേവസ്വം ബോര്‍ഡ് തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം.

അക്രഡിറ്റഡ് എഞ്ചിനീയര്‍ ഒഴിവ്

പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സെല്ലില്‍ ഒഴിവുള്ള അക്രഡിറ്റഡ് എഞ്ചിനീയര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ രണ്ട് വര്‍ഷത്തേക്ക് നിയമനം നടത്തുന്നു. സിവില്‍ എഞ്ചിനീയറിംഗ് ബിരുദം അല്ലെങ്കില്‍ അഗ്രികള്‍ച്ചര്‍ എഞ്ചിനീയറിംഗ് ബിരുദമാണ് യോഗ്യത. എസ് ടി വിഭാഗക്കാര്‍ മാത്രം അപേക്ഷിച്ചാല്‍ മതി.  പൂരിപ്പിച്ച അപേക്ഷ ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഫെബ്രുവരി 26 നകം ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, പേരാവൂര്‍ എന്ന വിലാസത്തില്‍ ലഭിക്കണം. ഇ-മെയില്‍: bdoperavoor@gmail.com: ഫോണ്‍ നം. 0490-2444416, 0490-2444116.

വീഡിയോഗ്രാഫര്‍മാരെ ആവശ്യമുണ്ട്

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ സ്‌ക്വാഡുകളിലും പോളിംഗ് ബൂത്തുകളിലും മറ്റ് ആവശ്യങ്ങള്‍ക്കുമായി വീഡിയോഗ്രാഫി ചെയ്യുന്നതിനായി ദിവസ വാടക വ്യവസ്ഥയില്‍ (വീഡിയോഗ്രാഫര്‍ വീഡിയോ ക്യാമറ ഉള്‍പ്പെടെ) വീഡിയോ എടുത്ത് സി ഡി കൈമാറുന്നതിന് താല്‍പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. കുറഞ്ഞത് 800 ക്യാമറയോട് കൂടിയ വീഡിയോഗ്രാഫര്‍മാരെ വിതരണം ചെയ്യുന്നതിനുള്ള കഴിവുണ്ടായിരിക്കണം.  ക്വട്ടേഷന്‍ ഫെബ്രുവരി 24 ന് വൈകിട്ട് മൂന്ന് മണിക്കകം കലക്ടറേറ്റിലെ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടറുടെ മുറിയിലുള്ള ഡ്രോപ്പ് ബോക്‌സില്‍ നിക്ഷേപിക്കേണ്ടതാണ്.  ഫോണ്‍: 0497 2709140.

സ്‌കോള്‍ കേരള; പ്ലസ്‌വണ്ണിന് അപേക്ഷിക്കാന്‍ അവസരം

സ്‌കോള്‍ കേരള മുഖേന 2020-22 ബാച്ചിലേക്കുള്ള ഒന്നാം വര്‍ഷ ഹയര്‍ സെക്കണ്ടറി കോഴ്‌സുകള്‍ക്ക് ഇതിനകം രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് ഫെബ്രുവരി 22 മുതല്‍ 26 വരെ സ്‌കോള്‍ കേരളയുടെ ജില്ലാ കേന്ദ്രത്തില്‍ ക്രമീകരണം ഒരുക്കിയിട്ടുണ്ട്.  പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ അസ്സല്‍ രേഖകള്‍ സഹിതം ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.  ഫോണ്‍: 0497 2702706.

ക്വട്ടേഷന്‍ ക്ഷണിച്ചു

കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജിലെ ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടില്‍ നാല് വിളക്കുകാലുകള്‍ നിര്‍മിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.   ഫെബ്രുവരി 24 ന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷന്‍ സ്വികരിക്കും.  ഫോണ്‍: 0497 2780226.
പി എന്‍ സി/838/2021  

date