Skip to main content

വാഹനഗതാഗതം നിരോധിച്ചു

വളപട്ടണം റോഡ് സെക്ഷന്റെ പരിധിയില്‍ വരുന്ന കണ്ണാടിപ്പറമ്പ് - പുല്ലൂപ്പി കുഞ്ഞിപ്പള്ളി റോഡിന്റെ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന്(മെയ് 12) മുതല്‍ 18 വരെ കണ്ണാടിപ്പറമ്പ് മുതല്‍ പുല്ലൂപ്പിക്കടവ് വരെയുള്ള ഭാഗത്ത് വാഹനഗതാഗതം നിരോധിച്ചു.  കണ്ണാടിപ്പറമ്പ് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ വാരംകടവ് വഴി പോകണമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
പാനൂര്‍-കടവത്തൂര്‍ റോഡില്‍ ബി എം & ബി സി പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന്(മെയ് 12) മുതല്‍ 21 വരെ ഇതുവഴിയുള്ള വാഹന ഗതാഗതം നിരോധിച്ചു.  പ്രസ്തുത റോഡിലൂടെ പോകേണ്ട വാഹനങ്ങള്‍ പാറാട്-കല്ലിക്കണ്ടി വഴി കടന്നുപോകേണ്ടതാണ്.  കൂടാതെ പ്രസ്തുത റോഡിലെ വാഹന ഉപയോക്താക്കള്‍ അവരുടെ വാഹനങ്ങള്‍ പ്രവൃത്തി നടക്കുന്നതിനുമുമ്പ് പ്രസ്തുത റോഡില്‍ നിന്നും മാറ്റി പാര്‍ക്ക് ചെയ്യേണ്ടതാണെന്നും

date