Skip to main content

രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി ചര്‍ച്ച നടത്തി

 

നിയമസഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി ജില്ലാ കളക്ടര്‍ എസ്. സുഹാസ് ചര്‍ച്ച നടത്തി. മാതൃകാപെരുമാറ്റം നിലവില്‍ വന്ന സാഹചര്യത്തില്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ സംബന്ധിച്ച് ജില്ലാ കളക്ടര്‍ പ്രതിനിധികള്‍ക്ക് വിശദീകരിച്ച് നല്‍കി. 
30.8 ലക്ഷം രൂപയാണ് സ്ഥാനാര്‍ഥിക്ക് ചെലവാക്കാവുന്ന ആകെ തുക.   

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പബ്ലിക് അഡ്രസ് സംവിധാനം, ഉച്ചഭാഷിണികള്‍ എന്നിവ രാത്രി പത്തു മുതല്‍ രാവിലെ ആറുവരെ ഉപയോഗിക്കരുതെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ജില്ലയിലെ 21 പ്രശ്‌നബാധിത ബൂത്തുകളില്‍ വെബ്കാസ്റ്റിംഗ്, വീഡിയോ കവറേജ്, സിസിടിവി എന്നിവ ഉറപ്പാക്കും. തിരഞ്ഞെടുപ്പ് ചെലവ് കര്‍ശനമായി നിരീക്ഷിക്കും. സ്ഥാനാര്‍ഥികളുടെ സോഷ്യല്‍ മീഡിയ പ്രചാരണവും നിരീക്ഷിക്കും.  

ഇപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകളും ഫഌക്‌സുകളും നീക്കണമെന്ന കളക്ടര്‍ പ്രതിനിധികളോടാവശ്യപ്പെട്ടു. അസിസ്റ്റന്റ് കളക്ടര്‍ രാഹുല്‍കൃഷ്ണ ശര്‍മ്മ, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ജിയോ ടി. മനോജ്, ഡെപ്യൂട്ടി കളക്ടര്‍ എസ്. ഷാജഹാന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

date