പറവൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ വിവിധ തൊഴില്‍ പരിശീലനത്തിന് തുടക്കമായി
കൊച്ചി: ഗ്രാമ സ്വരാജ് അഭിയാന് (ഏപ്രില്‍ 14-മെയ് 15) പരിപാടിയുടെ ഭാഗമായി പറവൂര്‍ ബ്ലോക്ക് പഞ്ചായത്തുമായി സഹകരിച്ച് ആജീവികദിവസ് ദിനാചരണം ആചരിച്ചു. തൊഴില്‍ ചെയ്യാന്‍ സന്നദ്ധരായ യുവതീ-യുവാക്കള്‍ക്ക് വിവിധ തൊഴില്‍ മേഖലകളില്‍ വൈദഗ്ദ്ധ്യ പരിശീലനം നല്‍കുന്നത് ഉള്‍പ്പെടെയുളള പ്രവര്‍ത്തനങ്ങള്‍ക്ക് ആജീവിക ദിനാചരണത്തില്‍ തുടക്കമായി. ആജീവിക ദിനാചരണം പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.യേശുദാസ് പറപ്പിളളി ഉദ്ഘാടനം ചെയ്തു.
ജന്‍ ശിക്ഷണ്‍ സന്സ്ഥാന് ഡയറക്ടര്‍ മുഖ്യപ്രഭാഷണവും കുടുംബശ്രീ മിഷന് ഡിസ്ട്രിക്ട് പ്രൊജക്ട് മാനേജര്‍ അജേഷ് വിവിധ സ്കില്‍ ഡവലപ്മെന്റ് പ്രോഗ്രാമുകളെക്കുറിച്ച് ചര്‍ച്ചാ ക്ലാസും നടത്തി. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രശ്മി എ.എ, ബ്ലോക്ക് പഞ്ചായത്ത് സെക്ര
റി കമലാകാന്ത പൈ, ബ്ലോക്ക് പഞ്ചായത്ത് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കെ.ബി.ശ്രീകുമാര്‍, ഡി.ഡി.ജി.കെ.വൈ ഗുണഭോക്താക്കള്‍, ജന്‍ ശിക്ഷണ്‍ സന്സ്ഥാന് ഗുണഭോക്താക്കള്‍, സാക്ഷരതാ ഗുണഭോക്താക്കള്‍, കുടുംബശ്രീ ഭാരവാഹികള്‍, ബ്ലോക്ക് മെമ്പര്‍മാര്‍ എന്നിവര്‍ സംബന്ധിച്ചു.
- Log in to post comments