Skip to main content

ജില്ലയിൽ സ്വകാര്യ ആശുപത്രികളിൽ  കോവിഡ് വാക്സിനേഷൻ ഒമ്പത് മുതൽ 

 

 

മാർച്ച് ഒമ്പത് മുതൽ ജില്ലയിൽ കോവിഡ് -19 വാക്സിനേഷൻ സ്വകാര്യ ആശുപത്രികളിൽനിന്ന് കൂടി  നൽകുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ എ.വി രാംദാസ് അറിയിച്ചു. ജില്ലയിൽ 43 സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലും കെഎഎച്ച് ചെറുവത്തൂർ, ഇകെ നായനാർ മെമ്മോറിയൽ സഹകരണ ആശുപത്രി കാസറഗോഡ്, കിംസ് ഹോസ്പിറ്റൽ കാസറഗോഡ്, സൺറൈസ് കാഞ്ഞങ്ങാട് എന്നീ  നാല് സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലുമായി 47 കേന്ദ്രങ്ങളിലാണ് 60 വയസ്സിനു മുകളിലുള്ള മുതിർന്ന പൗരന്മാർ, 45 വയസ്സിനും 59 വയസ്സിനുമിടയിലുള്ള  ഗുരുതര രോഗബാധിതർ എന്നിവർക്ക് കോവിഡ് -19 വാക്സിനേഷൻ നൽകുന്നത്. 

ആശ വർക്കർമാർ മുഖേന മുൻകൂട്ടി രജിസ്റ്റർ ചെയ്ത 50% പേർക്കും ആരോഗ്യ സേതു, കോവിൻ ആപ് മുഖേന ഓൺലൈനിലായി മുൻകൂട്ടി രജിസ്റ്റർ ചെയ്ത 50% പേർക്കുമാണ് സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ വാക്സിനേഷൻ നൽകുന്നത്. സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിൽ വാക്സിനേഷൻ ലഭിക്കാനായി സ്ഥാപനങ്ങളെ ബന്ധപ്പെടുകയോ ആരോഗ്യ സേതു, കോവിൻ ആപ്പ് മുഖേന രജിസ്റ്റർ ചെയ്യുകയോ ചെയ്യാം. സ്വകാര്യ സ്ഥാപനങ്ങളിൽ വാക്സിനേഷന് വേണ്ടി 250 രൂപ ഈടാക്കുന്നതാണ്.

ജില്ലയിൽ ഇത് വരെയായി ആരോഗ്യ പ്രവർത്തകർ, കോവിഡ് -19 മുന്നണിപ്പോരാളികൾ, 60 വയസ്സിനു മുകളിലുള്ള മുതിർന്ന പൗരന്മാർ, 45 വയസ്സിനും 59 വയസ്സിനും ഇടയിലുള്ള ഗുരുതര രോഗ ബാധിതർ എന്നിവരുൾപ്പെടെയുള്ള 37037 പേർക്ക് വാക്സിനേഷൻ നൽകിയതായി ഡി.എം.ം (ആരോഗ്യം) അറിയിച്ചു.

 

date