Skip to main content

നിയമസഭാ തിരഞ്ഞെടുപ്പ്: ആവശ്യ സർവീസ് ജീവനക്കാർക്ക് പോസ്റ്റൽ ബാലറ്റ്

നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടിംഗ് ദിവസം ഡ്യൂട്ടിയുള്ള അവശ്യ സർവീസ് ജീവനക്കാർക്ക് പോസ്റ്റൽ ബാലറ്റ് സംവിധാനം ഏർപ്പെടുത്തിയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ അറിയിച്ചു. ആരോഗ്യ വകുപ്പ്, പോലീസ്, ഫയർ ഫോഴ്സ്, ജെയിൽ, എക്സൈസ്, മിൽമ, ഇലക്ട്രിസിറ്റി, വാട്ടർ അതോറിറ്റി, കെ,എസ്.ആർ.ടി.സി, ട്രഷറി, ഫോറസ്റ്റ്, ആൾ ഇന്ത്യ റേഡിയോ, ദൂരദർശൻ, ബി.എസ്.എൻ.എൽ, റെയിൽവെ, പോസ്റ്റ് ആന്റ് ടെലിഗ്രാഫ്, ഏവിയേഷൻ എന്നിവയും ആംബുലൻസ്, തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചിട്ടുള്ള പത്ര പ്രവർത്തകർ, ഷിപ്പിംഗ് എന്നിവയാണ് അവശ്യ സർവീസായി പ്രഖ്യാപിച്ചിട്ടുള്ളത്. വോട്ടെടുപ്പ് ദിവസം ഡ്യൂട്ടിയുള്ള കേരളത്തിലെ വോട്ടർ പട്ടികയിൽ പേരുള്ള ജീവനക്കാർക്കാണ് പോസ്റ്റൽ വോട്ടിന് അർഹതയുള്ളത്. പോസ്റ്റൽ വോട്ടിനുള്ള അപേക്ഷ ഫോറം 12 ഡി പൂരിപ്പിച്ച് ബന്ധപ്പെട്ട വകുപ്പിൽ നിയോഗിക്കുന്ന നോഡൽ ഓഫീസർ പരിശോധിച്ച് ജീവനക്കാരൻ വോട്ടെടുപ്പ് ദിവസം ഡ്യൂട്ടിയിലാണെന്നുള്ള സർട്ടിഫിക്കറ്റ് സഹിതം മാർച്ച് 17 ന് മുൻപ് ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസർക്ക് നൽകണം. ഫോറം 12 ഡി www.eci.gov.in ൽ ലഭിക്കും. വോട്ട് ചെയ്യുന്നതിനുള്ള കേന്ദ്രം, തിയതി, സമയം എന്നിവ ബന്ധപ്പെട്ട  ജില്ലകളിൽ നിന്ന് അർഹരായ വോട്ടർമാരെ അറിയിക്കും. അർഹരായവർക്ക് വോട്ടെടുപ്പ് ദിവസത്തിന് മുമ്പ് വരെ വോട്ടിംഗ് കേന്ദ്രത്തിലെത്തി പോസ്റ്റൽ കൈപ്പറ്റി വോട്ട് രേഖപ്പടുത്തി അവിടെ തന്നെ തിരികെ ഏൽപ്പിക്കാം.
പി.എൻ.എക്സ്.1155/2021

date