Skip to main content

തിരഞ്ഞെടുപ്പും മാധ്യമങ്ങളും: ശില്പശാല ഇന്ന്

 --------
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  തിരഞ്ഞെടുപ്പും മാധ്യമങ്ങളും എന്ന വിഷയത്തിൽ  ഇന്ന് (മാർച്ച് 10) ശില്പശാല സംഘടിപ്പിക്കും. ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗവും കോട്ടയം പ്രസ് ക്ലബ്ബും ചേർന്നു നടത്തുന്ന പരിപാടി
പ്രസ് ക്ലബ് ഹാളിൽ രാവിലെ 11.30 ന് ജില്ലാ കളക്ടർ എം. അഞ്ജന ഉദ്ഘാടനം ചെയ്യും.

പ്രസ് ക്ലബ്ബ് പ്രസിഡൻ്റ് ജോസഫ് സെബാസ്റ്റ്യൻ  അധ്യക്ഷത വഹിക്കും. തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ എസ്. എൽ. സജികുമാർ,  ഐ ആൻ്റ് പി.ആർ.ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ഉണ്ണികൃഷ്ണൻ കുടുക്കേംകുന്നത്ത് എന്നിവർ സംസാരിക്കും. അസിസ്റ്റൻ്റ് പ്ലാനിംഗ് ഓഫീസർ പി. എ അമാനത്ത് വിഷയം അവതരിപ്പിക്കും.

ജില്ലാ ഇൻഫർമേഷൻ  ഓഫീസർ ജസ്റ്റിൻ ജോസഫ് സ്വാഗതവും പ്രസ് ക്ലബ് സെക്രട്ടറി എസ്.സനിൽ കുമാർ നന്ദിയും പറയും

date