Skip to main content

ഹരിതചട്ടം പാലിച്ചുള്ള തിരഞ്ഞെടുപ്പ്; യോഗം ഇന്ന് (മാര്‍ച്ച് 10)

നിയമസഭാ തിരഞ്ഞെടുപ്പില്‍ പൂര്‍ണമായും ഹരിത ചട്ടം പാലിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍, ഹരിത മാതൃകകള്‍, എന്നിവ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ യോഗം ഇന്ന് (മാര്‍ച്ച് 10) വൈകിട്ട് നാലിന് ജില്ലാ ഹരിത കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും യുവജന-വിദ്യാര്‍ഥി-വനിതാ സംഘടനകളുടേയും പ്രസിഡന്റ്/സെക്രട്ടിമാര്‍ പങ്കെടുക്കണമെന്ന് ജില്ലാ ശുചിത്വമിഷന്‍ കോര്‍ഡിനേറ്റര്‍ അഭ്യര്‍ഥിച്ചു. വിവരങ്ങള്‍ക്ക്-0474 2791910.
(പി.ആര്‍.കെ നമ്പര്‍.617/2021)
 

date