Post Category
നിയമസഭാ തിരഞ്ഞെടുപ്പ്:വോട്ടർ പട്ടികയിൽ ഇന്ന് കൂടി പേര് ചേർക്കാം
നിയമസഭ തെരഞ്ഞെടുപ്പിനുളള വോട്ടർ പട്ടികയിൽ പേര് ചേർക്കാനുളള അവസാന അവസരം ഇന്ന് (മാർച്ച് 9) രാത്രി 12 ന് അവസാനിക്കും. 2021 ജനുവരി ഒന്നിന് 18 വയസ് പൂർത്തിയായവർ nvsp.in ലൂടെയാണ് പേര് ചേർക്കേണ്ടത്. പോർട്ടൽ തുറന്നാൽ കാണുന്ന രജിസ്ട്രേഷൻ ഫോർ ന്യൂ ഇലക്ടർ സെലക്ട് ചെയ്ത് പുതിയ വോട്ടർമാർക്ക് പേര് ചേർക്കാം.
തദ്ദേശ തെരഞ്ഞെടുപ്പിന്റെയും നിയമസഭാ തെരഞ്ഞെടുപ്പിന്റെയും വോട്ടർ പട്ടിക വ്യത്യസ്തമായതിനാൽ വോട്ടർ പട്ടികയിൽ പേരുകൾ ഉണ്ടെന്ന് വോട്ടർമാർ ഉറപ്പുവരുത്തണം. നാഷണൽ വോട്ടേഴ്സ് സർവീസ് പോർട്ടലായ nvsp.in ൽ വോട്ടർ പട്ടികയിൽ പേരു നോക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും. മാർച്ച് 9 ന് ശേഷം വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ലഭിക്കുന്ന അപേക്ഷകൾ തിരഞ്ഞെടുപ്പിനുശേഷം മാത്രമെ പരിഗണിക്കുകയുള്ളൂ.
date
- Log in to post comments