Skip to main content

പ്രിന്റിംഗ് പ്രസ് ഉടമകൾ നിർദേശങ്ങൾ പാലിക്കണം

 

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അച്ചടി ജോലികൾ നടത്തുന്ന പ്രിൻറിംഗ് പ്രസ് ഉടമകൾ തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന്  ജില്ലാ കളക്ടർ അറിയിച്ചു.
അച്ചടിക്കുന്ന നോട്ടീസുകൾ, ലഘുലേഖകൾ, പോസ്റ്ററുകൾ തുടങ്ങി എല്ലാത്തരം പ്രചാരണ സാമഗ്രികളിലും പ്രസിന്റെയും പ്രസാധകന്റെയും പേരും വിലാസവും ഉണ്ടായിരിക്കണം. കോപ്പികൾ ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിൽ സമർപ്പിക്കണം. ഇതിനൊപ്പം പ്രസാധകൻ നൽകിയ  പ്രഖ്യാപനത്തിന്റെ പകർപ്പ്, അച്ചടിച്ച കോപ്പികളുടെ എണ്ണം, ഈടാക്കിയ കൂലി എന്നിവ രേഖപ്പെടുത്തിയ ഫോറവും നൽകണം. നിർദേശങ്ങൾ ലംഘിക്കുന്ന പ്രസുകളുടെ ലൈസൻസ് റദ്ദ് ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്നതാണ്.

 

date