Skip to main content

നിരാമയ ഇന്‍ഷൂറന്‍സ് ക്യാമ്പ്

 

ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബൗദ്ധിക വെല്ലുവിളി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി എന്നിവ ബാധിച്ചവര്‍ക്കായുളള സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയായ നിരാമയ ഇന്‍ഷൂറന്‍സ്, ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് എന്നിവ സംബന്ധിച്ച എക്‌സിബിഷന്‍ കം അവയര്‍നെസ് ക്യാമ്പയിനും സംശയ ദുരീകരണവും മാര്‍ച്ച് 9,10, 16,17 തീയതികളില്‍ നടക്കും. ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നാല് ബ്ലോക്കുകളിലായി നടക്കുന്ന ക്യാമ്പുകള്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയാണ്.  കല്‍പ്പറ്റ ബ്ലോക്കിന്റെ ക്യാമ്പ് ഇന്ന് (ചൊവ്വ) കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടക്കും. മാര്‍ച്ച് 10 ന് മാനന്തവാടി  ബ്ലോക്കിന്റെയും (മാനന്തവാടി ലയണ്‍സ് ക്ലബ് ഹാള്‍), മാര്‍ച്ച് 16 ന്  പനമരം ബ്ലോക്കിന്റെയും (പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാള്‍) മാര്‍ച്ച് 17 ന് സുല്‍ത്താന്‍ ബത്തേരി ബ്ലോക്കിന്റെയും (സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ ടൗണ്‍ ഹാള്‍) ക്യാമ്പുകള്‍ നടക്കും.
കുട്ടികള്‍, മുതിര്‍ന്ന പൗരന്‍മാര്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവ രൊഴികെയുളളവര്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാം. ഇന്‍ഷൂറന്‍സില്‍ ആദ്യമായി ചേരുന്നതിന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ആധാര്‍, റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്, ജനനതീയതി രേഖ, ഫോട്ടോ എന്നിവയുടെ കോപ്പിയുമായി ഹാജരാകണം. ഇന്‍ഷൂറന്‍സ് പുതുക്കാനുള്ളവര്‍ നിരാമയ ഹെല്‍ത്ത് കാര്‍ഡിന്റെ പകര്‍പ്പുമായി വരണം. ഫോണ്‍ 04936-205307.

 

date