Skip to main content

ലോക ഗ്ലോകോമ വരാചരണം - ജില്ലാതല ഉദ്ഘാടനം നടത്തി

ലോക ഗ്ലോകോമ വരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക നിര്‍വ്വഹിച്ചു. പൊരുന്നന്നൂര്‍ സാമൂഹികാ രോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ആര്‍. രാഹുല്‍ അധ്യക്ഷത  വഹിച്ചു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി.അഭിലാഷ് വാരാചരണ സന്ദേശവും ഡോ. അശ്വതി മുഖ്യ പ്രഭാഷണവും  നടത്തി.

കണ്ണിനുള്ളിലെ മര്‍ദ്ദം ഉയരുന്നതു മൂലം കണ്ണില്‍ നിന്നും തലച്ചോറിലേക്ക് കാഴ്ച സിഗ്‌നലുകള്‍ എത്തിക്കുന്ന നാഡിയെ ബാധിച്ച് പാര്‍ശ്വ വീക്ഷണത്തില്‍ കുറവുണ്ടായി ക്രമേണ തിരിച്ചുകിട്ടാനാവാത്ത  അന്ധതയിലേക്ക് നയിക്കുന്ന രോഗമാണ് ഗ്ലോക്കോമ. കാഴ്ചയുടെ നിശബ്ദ കൊലയാളി എന്നറിയപ്പെടുന്ന ഈ രോഗം നേരത്തെ കണ്ടെത്തുക യാണെങ്കില്‍ കാഴ്ചയെ ഒരു പരിധിവരെ സംരക്ഷിക്കാവുന്നതാണ്. വാരാചരണ കാലത്ത് മാത്രമല്ല നിരന്തരം ബോധവല്‍ക്കരണ പ്രവര്‍ത്തന ങ്ങളില്‍ എല്ലാവരും പങ്കാളികളാകണമെന്ന്  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു. 'ലോകം തിളക്കമുള്ളതാണ്  നിങ്ങളുടെ കാഴ്ച സംരക്ഷിക്കൂ' എന്നുള്ളതാണ് ഈ വര്‍ഷത്തെ ഗ്ലോക്കോമ വാരാചരണ സന്ദേശം.

ചടങ്ങില്‍ ദേശീയ അന്ധതാ നിവാരണ സമിതി ജില്ല പ്രോഗ്രാം ഓഫീസര്‍ ഡോ. ടി. പി. അഭിലാഷ്, ജില്ലാ മാസ്സ്  മീഡിയ ഓഫീസര്‍ കെ. ഇബ്രാഹിം, ജില്ലാ ഓഫ്തല്‍മിക് കോഓര്‍ഡിനേറ്റര്‍ കെ. ബീന, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍  ബാബുരാജ് എന്നിവര്‍  സംസാരിച്ചു. തുടര്‍ന്ന് നടന്ന ഗ്ലോക്കോമ നിര്‍ണ്ണയ ക്യാമ്പില്‍  അറുപതോളം  രോഗികള്‍ പങ്കെടുത്തു. നാല് പേര്‍ക്ക് ഗ്ലോക്കോമ സ്ഥിരീകരിച്ചു.

date