Skip to main content

വീഡിയോ ഫിലിം മത്സരവും സമൂഹ ചിത്രരചനയും

അന്താരാഷ്ട്ര വനദിനത്തോടനുബന്ധിച്ച് സാമൂഹ്യ വനവത്ക്കരണ വിഭാഗം വീഡിയോ ഫിലിം മത്സരവും സമൂഹ ചിത്രരചനയും സംഘടിപ്പിക്കുന്നു. സമൂഹ ചിത്രരചന മത്സരം മാര്‍ച്ച് 12ന് രാവിലെ 10ന് മലപ്പുറത്ത് നടത്തും. പങ്കെടുക്കുന്നവര്‍ ചിത്രം വരക്കാനുള്ള ബ്രഷ് കൊണ്ടുവരണം. തുണിയും പെയിന്റും സാമൂഹ്യ വനവത്ക്കരണ വിഭാഗം നല്‍കും. വനവുമായി ബന്ധപ്പെട്ട വീഡിയോ ഫിലീമുകളാണ് വീഡിയോ ഫിലിം മത്സരത്തിന് തയ്യാറാക്കേണ്ടത്. വീഡിയോ മൂന്ന് മിനിറ്റുള്ളില്‍ താഴെയായിരിക്കണം. ആര്‍ക്കും ഈ മത്സരത്തില്‍ പങ്കെടുക്കാം. വീഡിയോ ഫിലിം മാര്‍ച്ച് 18നകം 9447510770 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് അയക്കണം. സമ്മാനര്‍ഹരായവരെ അന്താരാഷ്ട്ര വനദിനമായ മാര്‍ച്ച് 21ന് ആദരിക്കും. ഫോണ്‍: 0483 2734803.  

date