Skip to main content

പരിശീലന പരിപാടി

കൊച്ചി: പരിസ്ഥിതി സൗഹൃദ നിര്‍മ്മാണങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, പരിസ്ഥിതി സംരക്ഷണ നിയമങ്ങള്‍ സംബന്ധിച്ച് എറണാകുളം ജില്ലയില്‍ നിര്‍മ്മാണമേഖലയോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന ആര്‍കിടെക്റ്റുകള്‍, എഞ്ചിനീയര്‍മാര്‍ തുടങ്ങിയവര്‍ക്കുള്ള പരിശീലന പരിപാടി ഇന്ന് (2018 മെയ് 16) കാക്കനാട് സിവില്‍ സ്റ്റേഷനിലെ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. രാവിലെ 9.45 മണി മുതല്‍ 1.30 വരെയാണ് പരിശീലന പരിപാടി. തീരദേശപരിപാലന നിയമം, നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമം, മലിനീകരണ നിയന്ത്രണ നിയമങ്ങള്‍ തുടങ്ങിയവയാണ് പരിശീലന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വിഷയങ്ങള്‍. പരിപാടിയില്‍ പങ്കെടുക്കുന്നതിന് താല്‍പ്പര്യമുള്ള ആര്‍കിടെക്റ്റുകള്‍, എഞ്ചീനിയര്‍മാര്‍ എന്നിവര്‍ ഹാളില്‍ എത്തിച്ചേരണം. 

date