Skip to main content

ക്വട്ടേഷൻ നോട്ടീസ്

   കേരള നിയമസഭയിലേക്കുളള 2021 ലെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് എറണാകുളം ജില്ലയിലെ വിവിധ നിയോജകമണ്ഡലത്തിലെ താത്കാലിക പോളിംഗ്  ബൂത്തുകൾക്കായി ക്വട്ടേഷനുകൾ ക്ഷണിച്ചു കൊള്ളുന്നു. ജില്ലയിലെ വിവിധ മണ്ഡലങ്ങളിലായി ആകെ 120 പോളിംഗ് സ്റ്റേഷനുകൾ ഇത്തരത്തിൽ നിർമ്മിക്കേണ്ടതാണ് . ക്വട്ടേഷൻ 10.03.2021 മുതൽ  14.03.2021, മൂന്ന് മണിവരെ മാത്രം സ്വീകരിക്കുന്നതും ആയത്  അന്നേദിവസം വൈകീട്ട് നാലിന്  തുറക്കുന്നതുമായിരിക്കും. ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ക്വട്ടേഷൻ സമർപ്പിക്കുന്ന വ്യക്തിക്ക്  നെഗോസിയേഷൻ നടത്തി ക്വട്ടേഷൻ അനുവദിക്കുന്നതാണ്.
ക്വട്ടേഷൻ ലഭിക്കുന്ന വ്യക്തി ജില്ല ഇലക്ഷൻ ഓഫീസറുമായി കരാറിലേർപ്പെടേണ്ടതും 02.04.2021 നു മുൻപായി പോളിംഗ് ബുത്തുകൾ സജ്ജീകരിച്ച് സെക്ടറൽ ഓഫീസറെ ബോദ്ധ്യപ്പെടുത്തേണ്ടതുമാണ്.
താത്കാലിക പോളിംഗ് ബൂത്തുകൾക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഇലക്ട്രിക്കൽ ഫിറ്റിംഗ്സ് എന്നിവ കരാറുകാരൻ തന്നെ ഒരുക്കേണ്ടതാണ്.
   ക്വട്ടേഷൻ സമർപ്പിക്കുന്ന ആൾ 50000/ രൂപ നിരതദ്രവ്യം കെട്ടി വയ്ക്കേണ്ടതും ആയത് പണി പൂർത്തിയാക്കുന്ന മുറക്ക് തിരികെ നൽകുന്നതുമാണ്. ക്വട്ടേഷൻ തുകയ്ക്ക് നിശ്ചിത നിരക്കിലുളള നികുതി ഈടാക്കുന്നതാണെന്ന് എറണാകുളം ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ അറിയിച്ചു.

date