Skip to main content

തിരുവാലി - വണ്ടൂര്‍ കുടിവെള്ള പദ്ധതി പരീക്ഷണ പമ്പിങ് ഇന്ന്

തിരുവാലി പഞ്ചായത്തിന് മുഴുവനായും വണ്ടൂര്‍ പഞ്ചായത്തിന് ഭാഗികമായും കുടിവെള്ളം എത്തിക്കുന്ന സമഗ്ര കുടിവെള്ള പദ്ധതിയുടെ ആദ്യ പരീക്ഷണ പമ്പിങ് ഇന്ന് (മാര്‍ച്ച് 18) അരംഭിക്കും. എടവണ്ണ പഞ്ചായത്തിലെ ആര്യന്‍തോടികയില്‍ നിന്നും തിരുവാലി പഞ്ചായത്തില്‍ കവിന്മേല്‍ പറമ്പില്‍ നിര്‍മിച്ചിട്ടുള്ള ശുദ്ധീകരണ ശാലയിലേക്ക് വെള്ളം പമ്പ് ചെയ്യുന്നതിനാല്‍ കല്ലിടുമ്പ് - എടവണ്ണ - തിരുവാലി റോഡില്‍ എന്തെങ്കിലും ചോര്‍ച്ച ശ്രദ്ധയില്‍പ്പെടുന്നവര്‍ ജല അതോററ്റി ഓഫീസില്‍ അിറയിക്കണമെന്ന് ജല അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. അസിസ്റ്റന്റ് എഞ്ചിനീയര്‍ (8289940612), ഓവര്‍സീയര്‍ - (8281190647), പമ്പ് ഓപ്പറേറ്റര്‍ - (8870015393).

date