Skip to main content

ജില്ലയിലെ കശുമാവ് കര്‍ഷകര്‍ക്ക് ക്ലാസ് സംഘടിപ്പിച്ചു

കൊല്ല സംസ്ഥാന കശുമാവ് കൃഷി വികസന എജന്‍സി ജില്ലയിലെ കശുമാവ് കര്‍ഷകര്‍ക്ക് ശാസ്ത്രീയ കശുമാവ് കൃഷി രീതിയും പരിചരണ മാര്‍ഗങ്ങളും എന്ന വിഷയത്തില്‍ ക്ലാസ് സംഘടിപ്പിച്ചു. പരിശീലന പരിപാടിയും കര്‍ഷകരെ ആദരിക്കലും ഗവര്‍ണിങ് ബോര്‍ഡ് അംഗം കെ.എസ്.എ.സി.സി  മാത്യു സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. മാത്യു കുരിശിങ്ങല്‍  അധ്യക്ഷനായി. കെ.എസ്.എ.സി.സി  വടക്കന്‍ മേഖല കോ-ഓര്‍ഡിനേറ്റര്‍ എ. പത്മനാഭന്‍ പദ്ധതി വിശദീകരിച്ചു. റിട്ട. പ്രൊഫസര്‍ പി.എസ് ജോണ്‍ ക്ലാസെടുത്തു. ജില്ലയിലെ മികച്ച കശുമാവ് കര്‍ഷകരായ സമദ് കാഞ്ഞിരാല അരീക്കോട്, നൈജല്‍ കക്കാടംപൊയില്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. രാജേഷ് മൂത്തേടത്, കൃഷി അസിസ്റ്റന്റ് അനൂപ്, എല്‍ഫിന്‍ മട്ട് ബേബി എന്നിവര്‍ സംസാരിച്ചു.

date