Skip to main content

നിയമസഭാ തിരഞ്ഞെടുപ്പ്: ദേവികുളത്തും ഉടുമ്പന്‍ചോലയിലും പത്രിക സമര്‍പ്പിച്ചു

ജില്ലയില്‍ ദേവികുളം എസ്.സി സംവരണ നിയോജക മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി എ. രാജ സബ് കലക്ടര്‍ പ്രേം കൃഷ്ണന്‍ മുന്‍പാകെ നാമ നിര്‍ദ്ദേശ പത്രിക  സമര്‍പ്പിച്ചു. എസ്. രാജേന്ദ്രന്‍ എം.എല്‍.എയ്‌ക്കൊപ്പം എത്തിയാണ് എ.രാജ രണ്ടു സെറ്റ് പത്രിക സമര്‍പ്പിച്ചത്. ഉടുമ്പന്‍ചോലയില്‍ മന്ത്രി എം.എം. മണി സിപിഐ (എം) സ്ഥാനാര്‍ത്ഥിയായി എ.ആര്‍.ഒ നെടുങ്കണ്ടം ബിഡിഒ മുന്‍പാകെ രണ്ടു സെറ്റ് പത്രിക സമര്‍പ്പിച്ചു. മുന്‍ എം.പി ജോയ്‌സ് ജോര്‍ജ്ജ്, വനം വികസന ഡയറക്ടര്‍ ബോര്‍ഡ് അംഗം പി.എന്‍ വിജയന്‍ എന്നിവര്‍  മന്ത്രിയ്‌ക്കൊപ്പം ഉണ്ടായിരുന്നു.

date