Skip to main content

ജീവനക്കാരുടെ  പോസ്റ്റല്‍ വോട്ട്:  ഫോറം 12 ല്‍ അപേക്ഷ നല്‍കണം

നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുളള  ജീവനക്കാര്‍ പോസ്റ്റല്‍ ബാലറ്റ് മുഖാന്തിരം വോട്ട് രേഖപ്പെടുത്തുന്നതിന് മുന്‍വര്‍ഷങ്ങളിലെ പോലെ ഫോറം നം. 12 ല്‍ തങ്ങളുടെ ഡ്യൂട്ടി ഉത്തരവ്  പകര്‍പ്പ് സഹിതം ബന്ധപ്പെട്ട വരണാധികാരിക്ക് അപേക്ഷ സമര്‍പ്പിക്കേണ്‍താണ്.  ഈ ആവശ്യത്തിലേക്ക് ഫോറം നം. 12 ഡി യിലാണ് അപേക്ഷ സമര്‍പ്പിക്കേണ്‍തെന്നും ഇപ്രകാരം അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് പ്രത്യേക പോസ്റ്റല്‍ വോട്ടിംഗ് സെന്ററുകള്‍ തയ്യാറാക്കിയിട്ടുണ്‍െന്നുമുളള തെറ്റായ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു വരുന്നുണ്‍്. ഇലക്ഷന്‍ കമ്മീഷന്‍ അവശ്യ സര്‍വീസായി പ്രഖ്യാപിച്ചിട്ടുളള ചില വകുപ്പുകളിലെയും ഏജന്‍സികളിലെയും ജീവനക്കാര്‍ക്ക് മാത്രമാണ് പ്രത്യേക പോസ്റ്റല്‍ വോട്ടിംഗ് സെന്റര്‍ ഏര്‍പ്പെടുത്തുന്നതിന് തീരുമാനിച്ചിട്ടുളളത്.  ഇലക്ഷന്‍ ഡ്യൂട്ടിക്ക് നിയമനം കിട്ടിയ ഏതെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് നിയമന ഉത്തരവിനോടൊപ്പം തെറ്റായി ഫോറം 12 ഡി ലഭിച്ചിട്ടുണ്‍െങ്കില്‍ ബന്ധപ്പെട്ട താലൂക്ക് ഓഫീസിലെ തിരഞ്ഞെടുപ്പ് വിഭാഗവുമായി ബന്ധപ്പെട്ട് ഫോറം 12ലുളള അപേക്ഷാ ഫോറം വാങ്ങി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. അവശ്യസര്‍വ്വീസായി പ്രഖ്യാപിച്ചിട്ടുളള ജീവനക്കാര്‍ വകുപ്പിലെ നോഡല്‍ ഓഫീസര്‍മാര്‍ സാക്ഷ്യപ്പെടുത്തിയ 12 ഡി അപേക്ഷ സമര്‍പ്പിക്കേണ്ട സമയം കഴിഞ്ഞു. തിരഞ്ഞെടുപ്പ് ജീവനക്കാര്‍ക്ക് പോസ്റ്റല്‍ ബാലറ്റിനുളള അപേക്ഷ വോട്ടെടുപ്പിന്റെ തലേദിവസം വരെ സമര്‍പ്പിക്കാമെന്നും ജില്ലാ നോഡല്‍ ഓഫീസര്‍ എഡിഎം അറിയിച്ചു.  

date