Skip to main content

ഇന്ന് 103 കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍

മാര്‍ച്ച് 18 വ്യാഴാഴ്ച ജില്ലയില്‍ സര്‍ക്കാരിന്റെ കീഴിലുള്ള 81 ആരോഗ്യ കേന്ദ്രങ്ങളിലും പിണറായി കോ- ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിലും കൊവിഡ് വാക്സിനേഷന്‍ നല്‍കും.
സര്‍ക്കാര്‍ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ കൂടാതെ 21 സ്വകാര്യ ആശുപത്രികളും ഇന്ന്( മാര്‍ച്ച് 18 ) വാക്സിനേഷന്‍ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും. പയ്യന്നൂര്‍ അനാമയ ഹോസ്പിറ്റല്‍, പയ്യന്നൂര്‍ സബാ ഹോസ്പിറ്റല്‍, തലശ്ശേരി സഹകരണാശുപത്രി, ശ്രീചന്ദ് ഹോസ്പിറ്റല്‍, ആസ്റ്റര്‍ മിംസ്, ജിം കെയര്‍ ഹോസ്പിറ്റല്‍, പയ്യന്നൂര്‍ സഹകരണാശുപത്രി ,കണ്ണൂര്‍ അശോക ഹോസ്പിറ്റല്‍, ഇരിട്ടി അമല ഹോസ്പിറ്റല്‍, ശ്രീകണ്ഠാപുരം രാജീവ് ഗാന്ധി സഹകരണാശുപത്രി, തലശ്ശേരി ടെലി മെഡിക്കല്‍ സെന്റര്‍, ജോസ്ഗിരി ഹോസ്പിറ്റല്‍ തലശ്ശേരി, പയ്യന്നൂര്‍ ഐ ഫൗണ്ടേഷന്‍, കൊയിലി ഹോസ്പിറ്റല്‍, അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ്, കണ്ണൂര്‍ ട്രസ്റ്റ് ഐ ഹോസ്പിറ്റല്‍, തലശ്ശേരി മിഷന്‍ ഹോസ്പിറ്റല്‍, ഇന്ദിരാഗാന്ധി സഹകരണാശുപത്രി, ധനലക്ഷ്മി ഹോസ്പിറ്റല്‍, കിംസ്റ്റ് കണ്ണൂര്‍, മാധവറാവോ സിന്ധ്യ ഹോസ്പിറ്റല്‍ എന്നിവയാണ് വ്യാഴാഴ്ച (മാര്‍ച്ച് 18) വാക്സിന്‍ നല്‍കുന്ന സ്വകാര്യ ആശുപത്രികള്‍. സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ വാക്‌സിന്‍ സൗജന്യമാണ്. സ്വകാര്യ ആശുപത്രികളില്‍ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കായ 250 രൂപ നല്‍കണം

date