Skip to main content

എല്ലാ മണ്ഡലങ്ങളിലും ഹെല്‍പ്പ്‌ലൈന്‍: 80 കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ബൂത്തിലെത്താന്‍ സൗകര്യമൊരുക്കും

നിയമസഭാ തെരഞ്ഞെടുപ്പില്‍ 80 കഴിഞ്ഞവര്‍, ഭിന്നശേഷിക്കാര്‍, കൊവിഡ് ബാധിതര്‍ എന്നിവര്‍ക്ക് തെരഞ്ഞെടുപ്പ്  ദിവസം ആവശ്യമായി വന്നാല്‍ വീല്‍ചെയര്‍, വാഹനം  തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കും. ഇതിനായി  മണ്ഡലംതല ഹൈല്‍പ് ലൈന്‍ നമ്പറിലോ, ജില്ലാ കണ്‍ട്രോള്‍ റൂമിലെ ഹൈല്‍പ് ലൈന്‍ നമ്പറിലോ ബന്ധപ്പെടാവുന്നതാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു.  
ജില്ലയില്‍ ആകെ 28834 ഭിന്നശേഷി വോട്ടര്‍മാരും 80 വയസിന് മുകളില്‍ പ്രായമുള്ള 46818 വോട്ടര്‍മാരുമാണുള്ളത്. ഇവര്‍ക്ക് വോട്ടിംഗ് കേന്ദ്രങ്ങളില്‍ എത്തി വോട്ട് ചെയ്യാനുള്ള ബുദ്ധിമുട്ടും കൊവിഡ് വ്യാപന സാധ്യതയും കണക്കിലെടുത്ത് തപാല്‍ വോട്ടിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പോസ്റ്റല്‍ ബാലറ്റിനായി അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്കും അപേക്ഷാ തീയതിക്ക് ശേഷം കൊവിഡ്  പോസിറ്റീവ് ആവുകയോ ക്വാറന്റൈനില്‍ ആവുകയോ ചെയ്യുന്നവര്‍ക്കും തെരഞ്ഞെടുപ്പ് ദിവസം അനുവദിച്ചിരിക്കുന്ന സമയത്ത് ബൂത്തിലെത്തി വോട്ട് ചെയ്യാം. ഇവര്‍ക്ക് സഹായത്തിനായാണ് ഹൈല്‍പ് ലൈന്‍ ഒരുക്കിയിരിക്കുന്നത്. തപാല്‍ വോട്ടിനായി അപേക്ഷ നല്‍കിയവര്‍ക്ക് പിന്നീട് വോട്ടിംഗ് കേന്ദ്രത്തില്‍ ചെന്ന്  വോട്ട്  ചെയ്യാന്‍ സാധിക്കുകയില്ല.
മണ്ഡലം, ഹെല്‍പ് ലൈന്‍ നമ്പര്‍ എന്നക്രമത്തില്‍:
പയ്യന്നൂര്‍-9497384151, കല്ല്യാശ്ശേരി-9447738759, 9947197822, തളിപ്പറമ്പ്-9188127013, ഇരിക്കൂര്‍-8547948687, 9995897188, അഴീക്കോട്-9061765858, 8547754943, കണ്ണൂര്‍-9447868128, ധര്‍മ്മടം-9496145702,9496192352, തലശ്ശേരി-7907713170, കൂത്തുപറമ്പ്-9995228375, 0497 2700405, മട്ടന്നൂര്‍-0497 2700143, പേരാവൂര്‍-0497 2760394. ജില്ലാ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ -0497 2700292.

date