Skip to main content

മാതൃകാ പോളിംഗ് ബൂത്തൊരുക്കി എന്‍ എസ് എസ് വിദ്യാര്‍ഥികള്‍

ഹരിത പെരുമാറ്റച്ചട്ടങ്ങളനുസരിച്ച് മാതൃകാ പോളിംഗ്  ബൂത്ത് ഒരുക്കി ചെണ്ടയാട് എം ജി കോളേജിലെ എന്‍ എസ് എസ് യൂനിറ്റ്. കണ്ണൂര്‍ മുനിസിപ്പല്‍ സ്‌കൂളില്‍ ഒരുക്കിയ മാതൃകാ പോളിംഗ് ബൂത്തിന്റെ ഉദ്ഘാടനം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍ നിര്‍വഹിച്ചു.  കോളേജിലെ  അധ്യാപികയായ കെ ഷീനയാണ് മാതൃകാ ബൂത്തൊരുക്കുന്നതിന് നേതൃത്വം നല്‍കിയത്.
മാതൃകാ ബാലറ്റ് യൂനിറ്റ്, ഹരിതസന്ദേശങ്ങള്‍, ലഘുലേഖകള്‍ എന്നിവ മാതൃകാ ബൂത്തിലുണ്ട്. കുടിവെള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൊവിഡ് പ്രതിരോധ മുദ്രാവാക്യങ്ങളും ബൂത്തുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ശുചിത്വ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി എം രാജീവ്,  കണ്ണൂര്‍ സര്‍വകലാശാല എന്‍ എസ് എസ് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ പ്രിയ വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു

date