Skip to main content

ഇന്നലെ (17 മാർച്ച്) 14 പേർ കൂടി നാമനിർദേശ പത്രിക സമർപ്പിച്ചു

നിയമസഭാ തെരഞ്ഞെടുപ്പിന് ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിലായി ഇന്നലെ (17 മാർച്ച്) 14 പേർകൂടി നാമനിർദേശ പത്രിക സമർപ്പിച്ചു. നാളെ(19 മാർച്ച്) ആണ് നാമനിർദേശ പത്രിക സ്വീകരിക്കുന്ന അവസാന തീയതി.

 

വർക്കല മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി ആലുമ്മൂട്ടിൽ അലിയാരുകുഞ്ഞ് എം., ബി.ഡി.ജെ.എസ്. സ്ഥാനാർഥിയായി അജി എസ്. എന്നിവർ പത്രിക നൽകി. ചിറയിൻകീഴ് മണ്ഡലത്തിൽ സി.പി.ഐ സ്ഥാനാർഥിയായി വി. ശശി നാമനിർദേശ പത്രിക (മൂന്നു സെറ്റ്) സമർപ്പിച്ചു. 

 

നെടുമങ്ങാട് മണ്ഡലത്തിൽ സി.പി.ഐ. സ്ഥാനാർഥിയായി ജി.ആർ. അനിൽ കുമാറും(മൂന്നു സെറ്റ്), നെയ്യാറ്റിൻകര മണ്ഡലത്തിൽ സി.പി.എം സ്ഥാനാർഥിയായി കെ. ആൻസലനും (രണ്ടു സെറ്റ്), പാറശാല മണ്ഡലത്തിൽ സി.പി.എം സ്ഥാനാർഥിയായി സി.കെ. ഹരീന്ദ്രകുമാറും(രണ്ടു സെറ്റ്), കാട്ടാക്കട മണ്ഡലത്തിൽ സി.പി.എം സ്ഥാനാർഥിയായി സതീഷും (മൂന്നു സെറ്റ്), കഴക്കൂട്ടം മണ്ഡലത്തിൽ സി.പി.എം സ്ഥാനാർഥിയായി കടകംപള്ളി സുരേന്ദ്രനും നേമം മണ്ഡലത്തിൽ സി.പി.എം സ്ഥാനാർഥിയായി വി. ശിവൻകുട്ടി (മൂന്നു സെറ്റ്) ബി.ജെ.പി. സ്ഥാനാർഥിയായി കുമ്മനം രാജശേഖരൻ (രണ്ടു സെറ്റ്) എന്നിവരും പത്രിക നൽകി.

 

ആറ്റിങ്ങൽ മണ്ഡലത്തിൽ സി.പി.എം സ്ഥാനാർഥിയായി അംബിക (മൂന്നു സെറ്റ്) പത്രിക സമർപ്പിച്ചു. വാമനപുരം മണ്ഡലത്തിൽ സി.പി.എം. സ്ഥാനാർഥിയായി മുരളീധരൻ നായർ ഡി.കെയും(മൂന്നു സെറ്റ്) ബി.ഡി.ജെ.എസ്. സ്ഥാനാർഥിയായി സഹദേവനും എസ്.ഡി.പി.ഐ. സ്ഥാനാർഥിയായി അജ്മൽ ഇസ്മായിലും പത്രിക നൽകി.

date