Skip to main content

തെരഞ്ഞെടുപ്പ്: ബുധനാഴ്ച പിടിച്ചെടുത്തത് 4.3 ലക്ഷം രൂപ

 

 

 

തെരഞ്ഞെടുപ്പ് നിരീക്ഷണത്തിന്റെ ഭാഗമായി നിയോഗിച്ച കുന്ദമംഗലം സ്റ്റാറ്റിക് സർവൈലൻസ് ടീം ബുധനാഴ്ച 4,30,000 രൂപ പിടികൂടി. പിടിച്ചെടുത്ത തുക കലക്ട്രേറ്റ് സീനിയർ ഫിനാൻസ് ഓഫീസറുടെ നേതൃത്വത്തിലുള്ള അപ്പീൽ കമ്മിറ്റിക്ക് കൈമാറി. വോട്ടർമാരെ സ്വാധീനിക്കുന്നതിനായി പണം, മദ്യം, പാരിതോഷികങ്ങൾ തുടങ്ങിയവ നൽകുന്നത് നിരീക്ഷിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ ഇലക്ഷൻ ഫ്‌ളൈയിങ് സ്‌ക്വാഡുകളെയും സ്റ്റാറ്റിക് സർവൈലൻസ് ടീമുകളെയും നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ നിയോഗിച്ചിരുന്നു. ഇലക്ഷൻ സ്‌ക്വാഡുകൾ ഇതുവരെ 31,53,080 രൂപയാണ് പിടിച്ചെടുത്തത്.

date