Skip to main content

കാവാലം സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളില്‍ എട്ടാം ക്ലാസിലെ പ്രവേശനം

 

ആലപ്പുഴ: കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കാവാലം സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിലേക്ക് 2021-22 അധ്യായനവർഷത്തേയ്ക്കുള്ള എട്ടാം ക്ലാസിലെ പ്രവേശന നടപടികൾ ഓൺലൈൻ മുഖേന ആരംഭിച്ചു. പ്രവേശനം ലഭിക്കേണ്ട വിദ്യാർഥികൾ www.polyadmission.org/ths എന്ന വെബ്‌സൈറ്റിലൂടെയോ സ്ഥാപനത്തിൽ പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്‌ക് വഴിയോ മാർച്ച് 15 മുതൽ ഏപ്രിൽ 13 വരെ അപേക്ഷ ഓൺലൈൻ ആയി സമർപ്പിക്കാം. വിശദവിവരങ്ങൾക്ക് ഫോൺ: 0477 2748069, 9037141117, 8281679105,9947290196,0477 2748069. 

date