Skip to main content

മാര്‍ച്ച് 20 മുതല്‍ 31 വരെ 50 കേന്ദ്രങ്ങളില്‍ കോവിഡ് വാക്സിനേഷന്‍ ക്യാമ്പ്

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൊതു ജനങ്ങള്‍ക്കുള്ള കൊവിഡ് വാക്സിന്‍ വിതരണം ജില്ലയില്‍ നിലവില്‍ 42 കേന്ദ്രങ്ങളില്‍ പുരോഗമിക്കുന്നുണ്ട്. 60 വയസ്സിന് മുകളില്‍ ഉള്ളവര്‍ക്കും 45 വയസ്സിനും 59 വയസ്സിനും ഇടയിലുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്കും (മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍) ആണ് ഇപ്പോള്‍ വാക്സിന്‍ വിതരണം ചെയ്യുന്നത്.
എന്നാല്‍ പൊതുജന പങ്കളിത്തം ഉറപ്പുവരുത്തനായി തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തില്‍ ഓരോ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെയും തെരഞ്ഞെടുത്ത 50 കേന്ദ്രങ്ങളില്‍ മാര്‍ച്ച് 20 മുതല്‍ 31 വരെ കൊവിഡ് വാക്സിനേഷന്‍ നടത്തും.

ഗ്രാമപഞ്ചായത്ത് വാക്സിനേഷന്‍ തീയതി വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ എന്ന ക്രമത്തില്‍

1. മറയൂര്‍ ഗ്രാമ പഞ്ചായത്ത് 20.03.2021 സി.എച്ച്.സി, മറയൂര്‍
2. ഉപ്പുതറ ഗ്രാമ പഞ്ചായത്ത് 20.03.2021 സി.എച്ച്.സി., ഉപ്പുതറ.
3.കാഞ്ചിയാര്‍ ഗ്രാമ പഞ്ചായത്ത് 21.03.2021 സാംസ്‌കാരിക നിലയം, കാഞ്ചിയാര്‍.
4.നെടുങ്കണ്ടം  ഗ്രാമ പഞ്ചായത്ത് 22.03.2021 കമ്മ്യുണിറ്റി ഹാള്‍, നെടുങ്കണ്ടം.
5.കുമളി  ഗ്രാമ പഞ്ചായത്ത് 22.03.2021 ഗവ. ഹൈസ്‌കൂള്‍, കുമളി
6.രാജാക്കാട് ഗ്രാമ പഞ്ചായത്ത് 22.03.2021 ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍,
                                                    രാജാക്കാട്.
7.വണ്ട•േട് ഗ്രാമ പഞ്ചായത്ത് 22.03.2021 സെന്റ്. ആന്റണിസ് എച്ച്.എസ്,
                                                    വണ്ട•േട്.
8. രാജകുമാരി ഗ്രാമ പഞ്ചായത്ത് 22.03.2021 പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍,
                                                    രാജകുമാരി.
9.വാത്തിക്കുടി ഗ്രാമ പഞ്ചായത്ത് 23.03.2021 പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സ്
                                                     (പുതിയ ബില്‍ഡിംഗ്), മുരിക്കശ്ശേരി
10.വാഴത്തോപ്പ് ഗ്രാമ പഞ്ചായത്ത് 23.03.2021
                                          25.03.2021 പഞ്ചായത്ത് എല്‍.പി സ്‌കൂള്‍,  
                                                      വാഴത്തോപ്പ്
11.വണ്ണപ്പുറം ഗ്രാമ പഞ്ചായത്ത് 23.03.2021,  എസ്.എന്‍.എം. വി.എച്ച്.എസ്.എസ്,
                                                 വണ്ണപ്പുറം
                                    25.03.2021   മുള്ളരിങ്ങാട് ഹൈസ്‌കൂള്‍.
12.ശാന്തന്‍പാറ ഗ്രാമ പഞ്ചായത്ത് 23.03.2021    പഞ്ചായത്ത്കമ്മ്യൂണിറ്റി ഹാള്‍,
                                                        ശാന്തന്‍പാറ.
13. ഉടുമ്പന്‍ചോല ഗ്രാമ പഞ്ചായത്ത് 23.03.2021 സെന്റ് ജോര്‍ജ് ആഡിറ്റോറിയം,
                                                    ഉടുമ്പന്‍ചോല.
14.അടിമാലി ഗ്രാമ പഞ്ചായത്ത് 23.03.2021 ശ്രീ. വിവേകാനന്ദ വിദ്യാ സദന്‍
                                                    ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, അടിമാലി

15.പുറപ്പുഴ ഗ്രാമ പഞ്ചായത്ത് 24.03.2021 സെന്റ് ആന്റണീസ് എല്‍.പി.എസ്,
                                                    വഴിത്തല.

16.അറക്കുളം ഗ്രാമ പഞ്ചായത്ത് 24.03.2021 പഞ്ചായത്ത് കമ്മ്യുണിറ്റി ഹാള്‍,
                                                     അറക്കുളം.
17. മുട്ടം ഗ്രാമ പഞ്ചായത്ത് 24.03.2021 സി.എച്ച്.സി., മുട്ടം.
18. പള്ളിവാസല്‍ ഗ്രാമ പഞ്ചായത്ത് 24.03.2021 പി.എച്ച്.സി, ചിത്തിരപുരം
19. ഇടുക്കി-കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് 24.03.2021 പി.എച്ച്.സി, തള്ളക്കാനം.
20.വട്ടവട ഗ്രാമ പഞ്ചായത്ത് 24.03.2021 പഞ്ചായത്ത് കമ്മ്യുണിറ്റി ഹാള്‍, വട്ടവട.
21. ദേവികുളം ഗ്രാമ പഞ്ചായത്ത് 25.03.2021 ദേവികുളം ഗ്രാമ പഞ്ചായത്ത്
                                                      കമ്മ്യൂണിറ്റി ഹാള്‍,  മാട്ടുപ്പെട്ടി.
22.പെരുവന്താനം ഗ്രാമ പഞ്ചായത്ത് 25.03.2021 പഞ്ചായത്ത് കമ്മ്യുണിറ്റി ഹാള്‍,
                                                      പെരുവന്താനം
23. ആലക്കോട് ഗ്രാമ പഞ്ചായത്ത് 25.03.2021 ബ്ലോക്ക് പഞ്ചായത്ത് ഹാള്‍, ഇളംദേശം
24. വണ്ടിപ്പെരിയാര്‍ ഗ്രാമ പഞ്ചായത്ത് 25.03.2021 പഞ്ചായത്ത് ടൌണ്‍ കല്യാണ
                                                     മണ്ഡപം വണ്ടിപ്പെരിയാര്‍.
25. കൊന്നത്തടി ഗ്രാമ പഞ്ചായത്ത്   25.03.2021 പഞ്ചായത്ത്കമ്മ്യൂണിറ്റി ഹാള്‍,  
                                                    കൊന്നത്തടി.
26.ഇരട്ടയാര്‍ ഗ്രാമ പഞ്ചായത്ത്  27.03.2021 സെന്റ് തോമസ് എച്ച്.എസ്. ഇരട്ടയാര്‍.
27.കരുണാപുരം ഗ്രാമ പഞ്ചായത്ത്  27.03.2021 എസ്.എന്‍. ഓഡിറ്റോറിയം, കൂട്ടാര്‍.
28. കരിമണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് 27.03.2021 പഞ്ചായത്ത് കമ്മ്യുണിറ്റി ഹാള്‍,
                                                    കരിമണ്ണൂര്‍
29.മണക്കാട് ഗ്രാമ പഞ്ചായത്ത് 27.03.2021 ഗവ: എച്ച്.എസ്, അരിക്കുഴ.
30. മാങ്കുളം ഗ്രാമ പഞ്ചായത്ത് 27.03.2021 സെന്റ്.മേരിസ് യൂ.പി.എസ്. മാങ്കുളം.
31.അയ്യപ്പന്‍കോവില്‍ ഗ്രാമ പഞ്ചായത്ത് 28.03.2021 പി.എച്ച്.സി അയ്യപ്പന്‍കോവില്‍,
                                                          പുതുശ്ശേരിക്കടവ് ചര്‍ച്ച് പാരിഷ് ഹാള്‍.
32. ബൈസണ്‍വാലി ഗ്രാമ പഞ്ചായത്ത് 28.03.2021   സെന്റ് സെബാസ്റ്റ്യന്‍ എച്ച്.എസ്.
                                                              പൊട്ടന്‍കാട്.
33. ചക്കുപള്ളം ഗ്രാമ പഞ്ചായത്ത്     29.03.2021     പി.എച്ച്.സി ചക്കുപള്ളം
34. ഇടവെട്ടി ഗ്രാമ പഞ്ചായത്ത്           29.03.2021   നെടുമണ്ണില്‍ ഓഡിറ്റോറിയം
                                                               മാര്‍ത്തോമ്മാ ഇടവെട്ടി.
35.കുടയത്തൂര്‍ ഗ്രാമ പഞ്ചായത്ത്    29.03.2021 ഗവ: ന്യൂ എല്‍.പി.സ്‌കൂള്‍, കുടയത്തൂര്‍.
36.മരിയാപുരം ഗ്രാമ പഞ്ചായത്ത്     29.03.2021  എഫ്.എച്ച്.സി. മരിയാപുരം
37.സേനാപതി ഗ്രാമ പഞ്ചായത്ത്     29.03.2021  ഗവ. ട്രൈബല്‍ എല്‍.പി സ്‌കൂള്‍,
                                                              അരുവിളംചാല്‍
38.വെള്ളത്തൂവല്‍ ഗ്രാമ പഞ്ചായത്ത് 29.03.2021   ഗവ:എല്‍.പി.എസ്., ചെങ്കുളം
39. ഏലപ്പാറ ഗ്രാമ പഞ്ചായത്ത്       30.03.2021   ഗവ: എച്ച്.എസ്.എസ്, ഏലപ്പാറ.
40. കാമാക്ഷി ഗ്രാമ പഞ്ചായത്ത് 30.03.2021   സെന്റ്. തോമസ് പാരിഷ് ഹാള്‍,
                                                        തങ്കമണി.
41. കാന്തല്ലൂര്‍ ഗ്രാമ പഞ്ചായത്ത് 30.03.2021    പി.എച്ച്.സി കാന്തല്ലൂര്‍.
42.കൊക്കയാര്‍ ഗ്രാമ പഞ്ചായത്ത്   30.03.2021   സെന്റ്. ആന്റണിസ് സ്‌കൂള്‍, 34-ാം
                                                         മൈല്‍, മുണ്ടക്കയം (ഈസ്റ്റ്).
43. കുമാരമംഗലം ഗ്രാമ പഞ്ചായത്ത് 30.03.2021  ഗവ: എല്‍.പി.സ്‌കൂള്‍, കുമാരമംഗലം.
44. ഉടുമ്പന്നൂര്‍ ഗ്രാമ പഞ്ചായത്ത് 30.03.2021  സെന്റ്.ജോര്‍ജ് എച്ച്.എസ്.
                                                         ഉടുമ്പന്നൂര്‍.
45. ചിന്നക്കനാല്‍ ഗ്രാമ പഞ്ചായത്ത് 31.03.2021 ഗവ: എച്ച്.എസ്.എസ്,            
                                                       ചിന്നക്കനാല്‍.
46.  കരിങ്കുന്നം ഗ്രാമ പഞ്ചായത്ത് 31.03.2021 ഗവ: എല്‍.പി.സ്‌കൂള്‍, കരിങ്കുന്നം
47.  കോടിക്കുളം ഗ്രാമ പഞ്ചായത്ത് 31.03.2021 ഗവ: യൂ.പി.എസ്, നെടുമറ്റം.
48. മൂന്നാര്‍ ഗ്രാമ പഞ്ചായത്ത്       31.03.2021 കമ്മ്യുണിറ്റി ഹാള്‍, തലയാര്‍.
49. പാമ്പാടുംപാറ ഗ്രാമ പഞ്ചായത്ത് 31.03.2021 പി.റ്റി.എം.എല്‍.പി.എസ്,
                                                           പാമ്പാടുംപാറ.
50.  ഗ്രാമ പഞ്ചായത്ത് 31.03.2021 സി.എച്ച്.സി ഇളംദേശം.

രാവിലെ 9.00 മണി മുതല്‍ വൈകുന്നേരം 4.00 മണി വരെയായിരിക്കും വാക്‌സിന്‍ വിതരണം. 60 വയസ്സിന് മുകളില്‍ പ്രായമായവര്‍ക്ക് മാത്രമായിരിക്കും പ്രസ്തുത ക്യാമ്പില്‍ വാക്‌സിന്‍ വിതരണം ചെയ്യുന്നത്.

www.cowin.gov.in എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്തവര്‍ക്കും, രജിസ്‌ട്രേഷന്‍ ചെയ്യാന്‍ സാധിച്ചിട്ടില്ലാത്തവര്‍ക്കും പ്രസ്തുത ക്യാമ്പുകളില്‍ നിന്നും കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാം. രജിസ്‌ട്രേഷന്‍ ചെയ്യുന്നതിനാവശ്യമായ സൌകര്യങ്ങള്‍  തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ഉണ്ടാകും. വാക്‌സിന്‍ സ്വീകരിക്കാന്‍ വരുന്നവര്‍ ആധാര്‍ കാര്‍ഡ്/ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ ഒറിജിനല്‍, മൊബൈല്‍ ഫോണ്‍ (രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കുന്നതിനായി) എന്നിവ കൈവശം കരുതേണ്ടതാണ്. ഏതെങ്കിലും മരുന്നുകളോട് അലര്‍ജിയുള്ളവര്‍, ഏതെങ്കിലും അസുഖങ്ങള്‍ക്ക് മരുന്നുകള്‍ കഴിക്കുന്നവര്‍, മറ്റ് ആരോഗ്യ ബുദ്ധിമുട്ടുകള്‍ ഉള്ളവര്‍ എന്നിവര്‍ വാക്‌സിന്‍ സ്വീകരിക്കുന്നതിന് മുന്‍പായി പ്രസ്തുത വിവരം ഡ്യൂട്ടിയിലുള്ള മെഡിക്കല്‍ ഓഫീസറെ അറിയിക്കേണ്ടതാണ്. പ്രസ്തുത ക്യാമ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ആരോഗ്യ വകുപ്പ് ജീവനക്കാരെ നിയോഗിക്കുന്നതിനുള്ള നടപടികള്‍ ഇടുക്കി ജില്ലാ മെഡിക്കല്‍ ആഫീസര്‍ (ബി) സ്വീകരിക്കേണ്ടതും, വാക്‌സിനേഷന്‍ സംബന്ധിച്ച വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്കും ലഭ്യമാക്കേണ്ടതുമാണ്. വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ കുടിവെള്ളം, ഇരിപ്പിടങ്ങള്‍, രജിസ്‌ട്രേഷന്‍ നടപടികള്‍ക്കുള്ള ക്രമീകരണങ്ങള്‍ (ലാപ്‌ടോപ്പുകള്‍) ഉള്‍പ്പെടെയുള്ള എല്ലാ അടിസ്ഥാന സൌകര്യങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ ഏര്‍പ്പെടുത്തണം.  കൊവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കുന്നതിനായി മൈക്ക് അനൌണ്‍സ്‌മെന്റ് ഉള്‍പ്പെടെയുള്ളവ നടത്തുന്നതിനും, വാക്‌സിന്‍ സ്വീകരിക്കുന്നതിനായി എത്തുന്നവര്‍ക്ക് വാഹന സൌകര്യങ്ങള്‍ ലഭ്യമല്ലെങ്കില്‍ വാഹനസൌകര്യങ്ങളും സെക്രട്ടറിമാര്‍  ഏര്‍പ്പെടുത്തണം.  ഓരോ ക്യാമ്പുകളിലും കുറഞ്ഞത് 2000 പേര്‍ക്ക് വാക്‌സിന്‍ സ്വീകരിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതാണ്. ക്യാമ്പുകള്‍ വിജയകരമാക്കുന്നതിന് സന്നദ്ധ സംഘടനകളുടെ സേവനം വിനിയോഗിക്കാം. തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലുള്ള അക്ഷയ കേന്ദ്രങ്ങളിലെ ജീവനക്കാരുടെ സേവനം കൊവിഡ് വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ കൌണ്ടറുകളില്‍ വിനിയോഗിക്കുന്നതിന്  കേരള സ്റ്റേറ്റ് ഐ.ടി മിഷന്‍ ജില്ലാ പ്രോജക്ട് മാനേജര്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.

date