Skip to main content

ജില്ലയില്‍ ഇതുവരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചവര്‍

ദേവികുളത്ത് സിപിഐ(എം) ന്റെ ഡമ്മി സ്ഥാനാര്‍ത്ഥിയായി ഈശ്വരന്‍ 18ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി എസ് ഗണേശനും ഇന്നലെ (18.3.21) പത്രിക സമര്‍പ്പിച്ചിട്ടുണ്ട്്. ഉടുമ്പന്‍ഞ്ചോലയില്‍ മന്ത്രി എം എം മണിയും ദേവികുളത്ത് എ രാജയും 17ന് പത്രിക സമര്‍പ്പിച്ചിരുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഐഎന്‍സിയിലെ ഇഎം ആഗസ്തി മൂന്ന് സെറ്റ് പത്രികയും സിപിഎം ഡമ്മിയായി മോഹനന്‍ നാരായണന്‍ രണ്ട് സെറ്റ് പ്ത്രികയും സമര്‍പ്പിച്ചിട്ടുണ്ട്. ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായ ബിജു ചാക്കോയും ഉടുമ്പന്‍ഞ്ചോലയില്‍ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്്.

ഇടുക്കി നിയമസഭാ നിയോജകമണ്ഡലത്തില്‍ റോഷി അഗസ്റ്റിന്‍ എം എല്‍ എ പത്രിക സമര്‍പ്പിച്ചു. എല്‍ ആര്‍ ഡെ. കലക്ടര്‍ ജോളി ജോസഫ് മുന്‍പാകെയാണ് പത്രിക സമര്‍പ്പിച്ചത്. മുന്‍ എം പി ജോയ്സ് ജോര്‍ജ്്, സിവി വര്‍ഗീസ് എന്നിവര്‍ റോഷിയ്ക്കൊപ്പം ഉണ്ടായിരുന്നു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി വിന്‍സന്റ്് ജേക്കബ് 17 ന് പ്ത്രിക സമര്‍പ്പിച്ചിരുന്നു. ബിഡിജെഎസിന്റെ സംഗീത രണദേവ്, കേരള കോണ്‍ഗ്രസ് (എം) ലെ ഷാജി ജോസഫ്, സ്വതന്ത്ര സ്ഥാനാര്‍ത്ഥി എഡി സജീവ് എന്നിവരും ഇടുക്കിയില്‍ പത്രിക സമര്‍പ്പിച്ചു.

പീരുമേട് നിയോജകമണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി സിപിഐയിലെ വാഴൂര്‍ സോമന്‍, യുഡിഎഫ് സ്ഥാനാര്‍ത്ഥി ഐഎന്‍സിയിലെ സിറിയക് തോമസ് എന്നിവര്‍ അസി. റിട്ടേണിംഗ് ഓഫീസര്‍  അഴുത ബി ഡി ഒ പി എന്‍ സുജിത് മുന്‍പാകെ   നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.

തൊടുപുഴ നിയോജക മണ്ഡലത്തില്‍ ഇടത് സ്ഥാനാര്‍ത്ഥി പ്രൊഫ. കെ ഐ ആന്റണി എ ആര്‍ ഒ തൊടുപുഴ ബിഡിഒ എം ജി രതി മുന്‍പാകെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. കേരള കോണ്‍ഗ്രസ് എമ്മിലെ തന്നെ റെജി കുന്നംകോട്ടും പത്രിക നല്‍കിയിട്ടുണ്ട്. എല്‍ഡിഎഫ് നേതാക്കളായ മുഹമ്മദ് ഫൈസല്‍, കെ സലിം കുമാര്‍, റെജി കുന്നംകോട്ട് എന്നിവരും സ്ഥാനാര്‍ഥിയോടൊപ്പം ഉണ്ടായിരുന്നു. ബിഎസ്പി സ്ഥാനാര്‍ത്ഥിയായ ലതീഷ് പി റ്റി യും തൊടുപുഴയില്‍ പത്രിക നല്‍കിയിട്ടുണ്ട്.
 

date