Skip to main content

ഇടുക്കിയില്‍ റോഷി അഗസ്റ്റിനും ഉടുമ്പന്‍ചോലയില്‍ ഇ.എം അഗസ്തിയും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

ഇടുക്കി നിയജോക മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി  റോഷി അഗസ്റ്റിന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വ്യാഴാഴ്ച ഉച്ചക്ക് എല്‍. ആര്‍ ഡെപ്യുട്ടി കളക്ടര്‍ ജോളി ജോസഫ് മുന്‍പാകെയാണ് റോഷി അഗസ്റ്റിന്‍ പത്രിക സമര്‍പ്പിച്ചത്. മുന്‍ എംപി ജോയ്സ് ജോര്‍ജ്ജ്, കെഎസ്ആര്‍ടിസി ഡയറക്ട് ബോര്‍ഡ് അംഗം സി.വി വര്‍ഗ്ഗീസ് എന്നിവരോടൊപ്പമാണ് പത്രിക സമര്‍പ്പിക്കാനെത്തിയത്.

ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഇ.എം അഗസ്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. നെടുങ്കണ്ടം ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍ കെ.യു ഷെരീഫ് മുന്‍പാകെയാണ് പത്രിക സമര്‍പ്പിച്ചത്. ഡിസിസി പ്രസിഡന്റ് ഇബ്രാംഹിംകുട്ടി കല്ലാര്‍, അഡ്വ.സേനാപതി വേണു എന്നിവരോടപ്പമെത്തിയാണ് പത്രിക സമര്‍പ്പിച്ചത്.  

date