Skip to main content

എല്‍ഡിഎഫ് സ്ഥാനാര്‍ഥി  കെ.ഐ ആന്റണി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

തൊടുപുഴ നിയോജകമണ്ഡലത്തില്‍ മത്സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രൊഫ: കെ ഐ ആന്റണി തൊടുപുഴ ബ്ലോക്ക് ഓഫീസില്‍ എത്തി അസി: റിട്ടേണിംഗ് ഓഫീസര്‍ ബിഡിഒ എം.ജി രതി മുമ്പാകെ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥിയായിട്ടാണ് അദ്ദേഹം പത്രിക നല്‍കിയത്. ഡമ്മി സ്ഥാനാര്‍ഥിയായി  കേരള കോണ്‍ഗ്രസ് എമ്മിലെ തന്നെ റെജി കുന്നംകോട്ടും പത്രിക നല്‍കിയിട്ടുണ്ട്.

 

എല്‍ഡിഎഫ് നേതാക്കളായ മുഹമ്മദ് ഫൈസല്‍, കെ സലിം കുമാര്‍, റെജി കുന്നംകോട്ട് എന്നിവരും സ്ഥാനാര്‍ഥിയോ ടൊപ്പം ഉണ്ടായിരുന്നു.

date