Skip to main content

വാഹന നികുതി തവണകളായി അടക്കാന്‍ ആദ്യ ഗഡു 20നകം ഒടുക്കണം

2016 മാര്‍ച്ച് 31 വരെയോ അതിന് പിന്നിലുള്ള കാലയളവിലേയ്‌ക്കോ നികുതി അടച്ച വാഹനങ്ങളുടെ നികുതി കുടിശ്ശിക അടയ്ക്കുന്നതിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി മാര്‍ച്ച് 31 വരെ നീട്ടി.  2016 ഏപ്രില്‍ ഒന്നിന് ശേഷം ഉള്ള ഏതെങ്കിലും കാലയളവില്‍ നികുതി അടച്ച ശേഷം പിന്നീട് കുടിശ്ശിക വരുത്തിയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം നികുതി അടയ്ക്കാന്‍ സാധിക്കുകയില്ല. ഇത്തരക്കാരുടെ 2020 മാര്‍ച്ച് 31 വരെയുള്ള നികുതി കുടിശ്ശിക അടയ്ക്കുന്നതിന് സര്‍ക്കാര്‍ തവണകളായി അടക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തി.  ആദ്യഗഡു മാര്‍ച്ച് 20നകം  ഒടുക്കുന്നവര്‍ക്കേ ആനുകൂല്യം ലഭിക്കുകയുള്ളൂ.

 2016 ഏപ്രില്‍ ഒന്നുമുതല്‍ 2018 മാര്‍ച്ച് 31 വരെ നികുതി കുടിശികയുണ്ടെങ്കില്‍ അവരുടെ 2020 മാര്‍ച്ച് 31 വരെയുള്ള നികുതി കുടിശ്ശിക അടയ്ക്കുന്നതിന് പത്ത് തവണകള്‍ ലഭ്യമാണ്.

2018 ഏപ്രില്‍ ഒന്നുമുതല്‍ 2019 മാര്‍ച്ച് 31 വരെ നികുതി കുടിശികയുണ്ടെങ്കില്‍ 2020 മാര്‍ച്ച് 31 വരെയുള്ള നികുതി കുടിശ്ശിക  തവണ വ്യവസ്ഥയില്‍  ഒടുക്കാം.  

 2019 ഏപ്രില്‍ ഒന്നു മുതല്‍ 2020 മാര്‍ച്ച് 31 വരെ നികുതി കുടിശികയുണ്ടെങ്കില്‍ 2020 മാര്‍ച്ച് 31 വരെയുള്ള നികുതി കുടിശ്ശിക അടയ്ക്കുന്നതിന് 6 തവണകള്‍ ലഭിക്കും.
 

date