Skip to main content

കുല്‍സുമ്പി ചിത്രപ്രദര്‍ശനം തുടങ്ങി

കേരള ലളിതകലാ അക്കാദമി സംഘടിപ്പിക്കുന്ന വിനീത വില്‍ഫ്രഡിന്റെ ഏകാംഗ ചിത്രപ്രദര്‍ശനം 'കുല്‍സുമ്പി' 2021 മാര്‍ച്ച് 17ന് കാലടി ആര്‍ട്ട് ഗ്യാലറിയില്‍ ചിത്രകാരനും ശില്പിയുമായ നിഷാദ് എം.പി. ഉദ്ഘാടനം നിര്‍വ്വഹിച്ചു. കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് രാവിലെ 10 മുതല്‍ വൈകുന്നേരം 6.30 മണി വരെ പ്രദര്‍ശനം നടക്കും. ചിത്രപ്രദര്‍ശനം മാര്‍ച്ച് 24ന് സമാപിക്കും.  മാര്‍ച്ച് 21  ഞായറാഴ്ച ഗ്യാലറി അവധിയായിരിക്കും.

date