Skip to main content

വിയ്യൂർ ജയിലിൽ കൗൺസിലറുടെ ഒഴിവ് 

 

 

വിയ്യൂർ സെൻട്രൽ 

പ്രിസൺ ആൻ്റ് കറക്ഷണൽ ഹോമിലെ കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റി മുഖേന പ്രവർത്തിക്കുന്ന ഐ സി ടി സി സെൻററിൽ അഭിമുഖത്തിലൂടെ കരാറടിസ്ഥാനത്തിൽ  കൗൺസിലറെ നിയമിക്കുന്നു. 

സൈക്കോളജി, സോഷ്യൽ വർക്ക്, സോഷ്യോളജി, ആന്ത്രോപ്പോളജി എന്നിവയിൽ ഏതെങ്കിലും വിഷയത്തിൽ പോസ്റ്റ് ഗ്രാജുവേഷനാണ് യോഗ്യത. ഒരു വർഷമാണ് കാലാവധി.

പ്രതിമാസം 13,000 രൂപയാണ് വേതനം. സൂപ്രണ്ട്, സെൻട്രൽ പ്രിസൺ ആൻ്റ്കറക്ഷണൽ ഹോം, വിയ്യൂർ-680010 എന്ന വിലാസത്തിൽ മാർച്ച്‌ 31ന് മുൻപ് അപേക്ഷ സമർപ്പിക്കണം. ഫോൺ 0487 2334267,

944747107

date